മോളിവുഡ് കഴിഞ്ഞ് ആറുമാസം കൊണ്ട് സാക്ഷ്യംവഹിച്ചത് നാലാമത്തെ 50 കോടി ക്ലബ് സിനിമയ്ക്ക്.!!

കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളും എന്നതുപോലെ സിനിമ മേഖലയും ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല ഉലച്ചത്. വലിയ തോതിൽ തന്നെ കോവിഡ് ബുദ്ധിമുട്ടുകൾ ആളുകൾക്ക് പ്രശ്നങ്ങൾ തീർത്തു.

എന്നാൽ കഴിഞ്ഞ് ആറുമാസം കൊണ്ട് മോളിവുഡ് സാക്ഷ്യം വഹിച്ചത് പലതരത്തിലുള്ള വിജയങ്ങളായിരുന്നു. 50 കോടി ക്ലബ് എന്ന നക്ഷത്ര സംഖ്യയിലേക്ക് വളരെ പെട്ടെന്ന് മലയാള സിനിമാലോകം എത്തിയെന്ന് പറയുന്നതാണ് സത്യം. ആദ്യമായി 50 കോടി ക്ലബ് കടന്നത് കുറുപ്പ് എന്ന ചിത്രമായിരുന്നു.

ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് വലിയ വിജയമായിരുന്നു നേടിയത്. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രം 50 കോടി ക്ലബ്ബിലേക്ക് കയറിയിരുന്നു. അതും വളരെ പെട്ടെന്ന് തന്നെയുള്ള ഒരു മുന്നേറ്റമായിരുന്നു. പിന്നീട് അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഭീഷ്മ എന്ന ചിത്രമായിരുന്നു, 50 കോടി ക്ലബ്ബിലേക്ക് ഒരു നക്ഷത്ര വിജയം നേടിയിരുന്നത്.

വീണ്ടും ചരിത്രം ആവർത്തിച്ചു കൊണ്ടു അന്യഭാഷയിൽ ചിത്രം 50 കോടി ക്ലബ്ബിൽ കയറിയിരിക്കുന്നു. മറ്റു ചിത്രങ്ങളെ എല്ലാം ഞെട്ടിക്കുന്ന കളക്ഷനുമായി യാഷ് നായകനായെത്തിയ കെ ജി എഫ് എന്ന ചിത്രമായിരുന്നു മുൻപന്തിയിൽ.

കെജിഎഫും റോക്കി ഭായിയും വലിയ ചലനം തന്നെയാണ് ബോക്സോഫീസിൽ ഉണ്ടാക്കിയെടുത്തത്. മോളിവുഡ് കഴിഞ്ഞ് ആറുമാസം കൊണ്ട് സാക്ഷ്യംവഹിച്ചത് നാലാമത്തെ 50 കോടി ക്ലബ് സിനിമയ്ക്ക് ആണ് എന്നൊരു പ്രത്യേകതയും ഉണ്ട്.

Leave a Comment