വലിയ പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സിബിഐ 5 എന്ന ചിത്രം. ഇതിനു മുൻപ് വന്ന സിബിഐ സീരിസ് എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തി കൊണ്ട് തന്നെയാണ് ഇപ്പോൾ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ആരാധകർ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ എസ് എൻ സ്വാമി പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. എല്ലാവരും ഒന്ന് കണ്ട് നോക്ക്, ധൈര്യമായി കയറാം ഒരു സംശയവും വേണ്ട, നല്ല ചിത്രമായിരിക്കും എന്ന് ഉറപ്പുണ്ട് എന്നാണ് ചിത്രത്തെപ്പറ്റി പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ ഈ വാക്കുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം ആരാധകർ ഏറ്റെടുക്കുവാൻ ഒരു കാരണം കൂടിയുണ്ട്.

അത് ജഗതിയുടെ തിരിച്ചുവരവാണ്. ജഗതി ചിത്രത്തിലൂടെ തിരിച്ചുവരുന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്, എത്രയോ കാലങ്ങൾക്ക് ശേഷമാണ് ബിഗ് സ്ക്രീനിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആളുകൾ ഈ ഒരു നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. സിബിഐ 5 ന് ഒരുപാട് പ്രത്യേകതകളാണ് എടുത്തുപറയാനുള്ളത്. ഇപ്പോൾ അതിനെപ്പറ്റി എസ് എൻ സ്വാമി പറയുന്നത് ഇങ്ങനെ ആണ്.

നിങ്ങൾ രണ്ടാഴ്ച കൂടിയുള്ളു ചിത്രം തിയേറ്ററുകളിൽ എത്തുവാൻ. അതുകൊണ്ടുതന്നെ ചിത്രം കണ്ടതിനുശേഷം അഭിപ്രായം പറയുവാനും അദ്ദേഹം പറയുന്നു. നിങ്ങൾക്കാണ് പറയാൻ അവകാശമുള്ളത്. തീർച്ചയായും നിങ്ങൾ കണ്ടതിനുശേഷം പറയുക എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരികെ എത്തുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷ തന്നെയാണ് ചിത്രം.
വർഷങ്ങൾക്ക് ശേഷമുള്ള ബുദ്ധിരക്ഷസന്റെ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ എല്ലാവരും കാത്തിരിക്കുകയാണ് ഈ ഒരു വരവിന് വേണ്ടി ഏറെ പ്രതീക്ഷയോടെ തന്നെ.