ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ ഒരു കുഞ്ഞൊക്കെ വേണ്ടെന്നു ചോദിച്ച ആരാധകർക്ക് കിടിലൻ മറുപടി ആയി സ്നേഹ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും.

സിനിമയിലും സീരിയലിലും ഒക്കെ ഒരുപോലെ സജീവമായ താരങ്ങൾ കൂടിയാണ്. സോഷ്യൽമീഡിയയിലും ഇവർ സജീവമാണ്. തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരങ്ങൾ കൊണ്ട് പങ്കുവയ്ക്കുന്ന വീഡിയോകളും വൈറലായി മാറുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്നേഹ. താരത്തിനെ ക്യു എൻ എ ആണ് വൈറലായി മാറിയിരിക്കുന്നത്.

യൂട്യൂബിൽ ആയിരുന്നു താരം ഇത്‌ ഒരുക്കിയത്. ആരാധകരുടെ കമന്റുകൾ ഒക്കെ താൻ കാണാറുണ്ടെന്നും വായിക്കാറുണ്ട് എന്നൊക്കെയായിരുന്നു താൻ പറഞ്ഞത്. അങ്ങനെ ലഭിച്ചിട്ടുള്ള ചില ചോദ്യങ്ങൾക്കുള്ള മറുപടിയും ആയി ആണ് എത്തിയതെന്നും താരം പറഞ്ഞിരുന്നു. രണ്ടുഭാഗങ്ങളായി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ട്രെയിന്റിഗ് കഴിഞ്ഞു. രണ്ടാം വിവാഹ വാർഷിക ദിന ആഘോഷത്തിന്റെ വീഡിയോ ചാനൽ പോസ്റ്റ് ചെയ്തതിനെ പറ്റിയും താരം പരാമർശിക്കുന്നുണ്ട്. കുറേപ്പേർ ആനിവേഴ്സറി ആശംസകൾ ഒക്കെ തനിക്ക് അറിയിച്ചിരുന്നു.

നിങ്ങൾ രണ്ടുപേരെയും പോലെ ചിരിക്കുന്ന കുറെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ എന്നായിരുന്നു ഒരാളുടെ കമൻറുകൾ എന്നും പറയുന്നു. വാർഷിക വിശേഷം മാത്രമേ ഉള്ളോ വേറെ വിശേഷം ഒന്നും ഇല്ല എന്നൊക്കെയാണ് ഒരാൾ ചോദിച്ചത് എന്നും സ്നേഹ പറയുന്നുണ്ട്. വിശേഷങ്ങൾ ഒക്കെ ആകുമ്പോൾ അറിയിക്കാം കേട്ടോ എന്നാണ് രസകരമായി സ്നേഹ മറുപടി പറഞ്ഞത്.മറ്റൊരു കമൻറ് ആയി പറഞ്ഞത് നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും വേണ്ടേ എല്ലാവർക്കുമായി എന്നൊക്കെ ആയിരുന്നു. സൗഭാഗ്യയെയും അശ്വതി ശ്രീകാന്തിനെയുമൊക്കെ ഓർമ്മിപ്പിച്ചുകൊണ്ട്.

എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ അറിയിക്കും എന്നായിരുന്നു സ്നേഹ പറഞ്ഞത്. എപ്പോഴും സ്നേഹയുടെ ചിരിയും ശ്രീകുമാറിന്റെ ചിരിയും ചർച്ച ആവാറുണ്ട്. അതിനു മറുപടി പറയുന്നുണ്ട് സ്നേഹ. കുട്ടിക്കാലം മുതൽ തന്നെ താൻ ഇങ്ങനെ ആണ് ചിരിച്ചത്. ആർട്ടിഫിഷ്യൽ ആയി ആരുടെ മുൻപിലും താൻ നിൽക്കാൻ ഒന്നും പഠിച്ചിട്ടില്ല. തന്റെ ചിരിയേ വിമർശിച്ചവർക്ക് താരം നല്ലൊരു മറുപടിയാണ് കൊടുക്കുന്നത്. വീഡിയോയിൽ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന് പറഞ്ഞവരെ കുറിച്ചും നന്ദിപറയാനുണ്ട് സ്നേഹ പറയുന്നു. വളരെയധികം നന്ദി ഉണ്ടായെന്നാണ് സ്നേഹ പറയുന്നത്. ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ ഇനിയും ഒന്നുകൂടി ശ്രദ്ധിച്ചു പറഞ്ഞു തരണം എന്നും താരം കുറിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top