Entertainment

കാശിനാഥന്റെ അച്ചിയെ ഓർമ്മയില്ലേ..? നടി ഇപ്പോൾ ചെയ്യുന്ന ബിസ്സിനസ്സ് അറിഞ്ഞു വിമർശനവുമായി സോഷ്യൽ മീഡിയ.|Social media came to know about the business the actress is doing now.|

കാശിനാഥന്റെ അച്ചിയെ ഓർമ്മയില്ലേ..? നടി ഇപ്പോൾ ചെയ്യുന്ന ബിസ്സിനസ്സ് അറിഞ്ഞു വിമർശനവുമായി സോഷ്യൽ മീഡിയ.|Social media came to know about the business the actress is doing now.|

മോഹൻലാൽ ചിത്രത്തിൽ നായികയായി അഭിനയിച്ച വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് കിരൺ റാത്തോർ. ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തിൽ നായികവേഷം ചെയ്തിരുന്നത് കിരൺ ആയിരുന്നു. അത്രപെട്ടെന്നൊന്നും ആ സിനിമയും അതിലെ കാശിനാഥൻ എന്ന കഥാപാത്രവും. കാശിനാഥന്റെ അച്ചി എന്ന് സംബോധന ചെയ്യുന്ന നടിയും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മലയാളികളുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു ഈ നടി ചേക്കേറിയത്.

ചില താരങ്ങൾ സിനിമയിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ അവരവരുടേതായ ചില ബിസിനസുകളും ആയി തിരക്കിലായിരിക്കും. ഇപ്പോൾ പൊതുവേ നടിമാരെല്ലാം സിനിമ ഇല്ലാതെയായാൽ ചെയ്യുന്ന കാര്യം എന്നത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ മറ്റു തുടങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പറയുകയും ചെയ്യും. അതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു സംരംഭം ആരംഭിച്ചിരിക്കുകയാണ് കിരൺ. കിരൺ തുടങ്ങിയിരിക്കുന്നത് ഒരു വെബ്സൈറ്റ് ആണ്. ഈ വെബ്സൈറ്റിലൂടെ കിരണിന്റെ ആരാധകർക്ക് താരത്തോട് സംസാരിക്കുവാനും കിരണിന്റെ ചിത്രങ്ങൾ കാണാനും ഒക്കെ സാധിക്കും.

ആരാധകർക്ക് വേണമെങ്കിൽ നടിയോട് വീഡിയോ കോൾ ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. എല്ലാത്തിനും പണം ഈടാക്കും എന്നത് അറിയാൻ സാധിക്കുന്നു. നടിയുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപയാണ് നൽകേണ്ടത്. 5 മിനിറ്റ് വീഡിയോ കോളിന് 15000 രൂപയാണ് നൽകേണ്ടത്. ഇനിയും നടിയുടെ ചൂടൻ ചിത്രം ഇൻബോക്സിൽ കിട്ടണം എന്നുണ്ടെങ്കിൽ മാർഗം ഉണ്ട് അതിന് 2000 രൂപ ആണ് ആവശ്യമുള്ളത്. 25 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു വീഡിയോ കോൾ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ളത് 30,000 രൂപയാണ്. താരത്തിന്റെ ഈ സംരംഭം ഇതിനോടകം തന്നെ വലിയ തോതിൽ തന്നെ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

പലരും താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ചെയ്തിരിക്കുന്നത്. വിക്രം നായകനായ ജമനിയിലെ അഭിനയമായിരുന്നു കിരണിന് ഒരു ബ്രേക്ക് കൊണ്ടുവന്നത്. 2002 മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഒരു സ്ഥാനം നേടിയെടുക്കുവാൻ കിരണിന് സാധിച്ചിരുന്നു. അത്രപെട്ടെന്നൊന്നും ആരും മറക്കാത്ത ഒരു കഥാപാത്രമായിരുന്നു അത്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് കിരൺ.
Story Highlights:Social media came to know about the business the actress is doing now.

To Top
$(".comment-click-14135").on("click", function(){ $(".com-click-id-14135").show(); $(".disqus-thread-14135").show(); $(".com-but-14135").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });