മകളെ പരസ്യമായി അപമാനിച്ചു ബഷീർ ബഷി..! മകളെ തല്ലിയതിന്റെ പാടിനെക്കുറിച്ചും പറഞ്ഞ ബഷീര്‍ ബഷിയ്‌ക്കെതിരെ വിമർശനം |Social Media Criticism against Bashir Bashi

മകളെ പരസ്യമായി അപമാനിച്ചു ബഷീർ ബഷി..! മകളെ തല്ലിയതിന്റെ പാടിനെക്കുറിച്ചും പറഞ്ഞ ബഷീര്‍ ബഷിയ്‌ക്കെതിരെ വിമർശനം |Social Media Criticism against Bashir Bashi

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതമായ താരമാണ് ബഷീർ ബഷീ. നിരവധി ആരാധകരെ ആയിരുന്നു ഈ പരിപാടിയിലൂടെ ബഷീർ ബഷീ സ്വന്തമാക്കിയിരുന്നത്. ബഷീറിന്റെ കുടുംബ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു വാർത്ത തന്നെയാണ്. പലപ്പോഴും ഈ വാർത്ത ആരാധകരുടെ ഹൃദയത്തിലേക്ക് എത്തുകയും ചെയ്യാറുണ്ട്. ബഷീറിന്റെ രണ്ടാം ഭാര്യയായ മാഷുറ ഇപ്പോൾ ഗർഭിണിയാണ്. ഈ വാർത്തയാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇപ്പോഴിതാ ബഷീറിന്റെ പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കുടുംബത്തിനൊപ്പം ഒരു സിനിമ കാണാൻ പോയ വിശേഷമാണ് താരം പങ്കു വയ്ക്കുന്നത്. ഈ വാർത്തകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ബഷീറിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ബഷീറിന്റെ മകളോടുള്ള സമീപനമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. സ്വന്തം മകളെ നിർത്തിയ അപമാനിച്ചതിനു ശേഷം അതിനെ തല്ലിയതിന്റെ പാടുകളെ കുറിച്ച് സംസാരിക്കുന്നു എന്നാണ് ചിലർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഇക്കാര്യത്തിൽ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം മകൾ സുനുവിനെ മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ കുറച്ചു മാർക്ക് കുറവായിരുന്നു.

അതിനു താൻ മകളെ വഴക്ക് പറഞ്ഞു എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ ടിവി കാണുവാനുള്ള അനുവാദവും നിഷേധിച്ചു എന്ന് പറയുന്നു. ആരെങ്കിലും ടിവി ഓൺ ചെയ്തിരിക്കുകയാണ് എങ്കിൽ പഠനം കഴിഞ്ഞിട്ട് കുറച്ചുനേരം പോയിരുന്ന് കാണാം. അല്ലാതെ സുനുമായി ടിവി ഓൺ ചെയ്ത് കാണരുത് എന്നും താൻ നിർദ്ദേശിച്ചു എന്നാണ് പറയുന്നത്. മകളെയും കൂട്ടി വരുമ്പോൾ സോനു നല്ല ദേഷ്യത്തിൽ ആയിരുന്നു എന്നും പറയുന്നുണ്ട്. മാർക്ക് കുറഞ്ഞതിനാൽ നന്നായി തന്നെ തല്ലി എന്നും പറയുന്നു. മാർക്ക്‌ കുറഞ്ഞതാണ്. തല്ലാനുള്ള കാരണമായി പറയുന്നു. സോനു മകളെ ഇട്ട് അടിക്കുമ്പോൾ താനോ മാഷുവോ പിടിച്ചു മാറ്റാൻ പോയില്ലന്നും , ആ തല്ല് ആവശ്യമായിരുന്നു എന്നുമാണ് ബഷീർ പറയുന്നത്. അടുത്ത തവണ മാർക്ക് കുറയുകയാണെങ്കിൽ ഇതിലും കൂടുതൽ ശിക്ഷ ലഭിക്കും എന്നും പറയുന്നു. ഈയൊരു സമീപനത്തിനാണ് സോഷ്യൽ മീഡിയ വിമർശിച്ചിരിക്കുന്നത്. മകളെ തല്ലുന്നതിനെയും പിന്നീടതിനെ കുറിച്ച് ചാനലിലൂടെ ഒരുപാട് പേരുടെ മുന്നിൽവെച്ച് സംസാരിക്കുന്നതും ശരിയല്ല എന്നാണ് പറയുന്നത്. കുട്ടികളെ സമ്മർദ്ദനത്തിൽ ആക്കി പഠിപ്പിക്കാൻ ശ്രമിക്കുന്നത് ഒട്ടും നല്ല രീതിയല്ല എന്നും ചിലർ പറയുന്നു.
Story Highlights: Social Media Criticism against Bashir Bashi