അമൃത നിങ്ങളുടെ ഗാനം കേട്ടാണ് ഫോളോ ചെയ്തത്,അല്ലാതെ നിക്കറിട്ട് നിങ്ങൾ നടക്കുന്ന ഹണിമൂൺ വീഡിയോ കാണാൻ അല്ല,അമൃതയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ,| Social media criticized Amritha Suresh

അമൃത നിങ്ങളുടെ ഗാനം കേട്ടാണ് ഫോളോ ചെയ്തത്,അല്ലാതെ നിക്കറിട്ട് നിങ്ങൾ നടക്കുന്ന ഹണിമൂൺ വീഡിയോ കാണാൻ അല്ല,അമൃതയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ,| Social media criticized Amritha Suresh

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അമൃതാ സുരേഷ്.അമൃതയുടെ ഗാനങ്ങളായിരുന്നു പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായി മാറിയിരുന്നത്. നിരവധി ആരാധകരായിരുന്നു അമൃതയുടെ വ്യത്യസ്തമായ ഗാനാലാപനത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ അമൃതയുടെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ചിരിക്കുന്നത്. പലതരത്തിലുള്ള വിമർശന കമന്റുകൾ ഇതിന് എത്തിക്കഴിഞ്ഞിരിക്കുന്നു.

ഈ വീഡിയോയ്ക്ക് വിമർശനങ്ങൾ എത്താനുള്ള ഒന്നാമത്തെ കാര്യം അമൃതയുടെ വേഷവിധാനമാണ്.ഒരു ഷോർട്സ് അണിഞ്ഞാണ് അമൃത ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വീഡിയോയ്ക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. കമന്റുകളിലൂടെ പലരും അത് പറയുകയും ചെയ്യുന്നുണ്ട്. ഷോർട്ട്സ് അണിഞ്ഞു കൊണ്ട് മനോഹരമായ ഒരു സ്ഥലത്ത് കൂടി നടക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്യുന്നത്. ഇതിന് താഴെ പലരും നൽകിയിരിക്കുന്ന കമന്റുകൾ ഇങ്ങനെയാണ്.. അമൃത നിങ്ങളെ ഇഷ്ടമായിരുന്നു, നിങ്ങളുടെ ഗാനങ്ങൾ കണ്ടുകൊണ്ടാണ് നിങ്ങളെ ഇഷ്ടപ്പെട്ടത്.

അല്ലാതെ നിക്കറിട്ട് നിങ്ങൾ നടക്കുന്ന ഹണിമൂൺ ചിത്രങ്ങൾ കാണുവാൻ അല്ല.അതൊന്ന് മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു. മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് നയൻതാര ആവാൻ നോക്കിയതാ, പക്ഷേ ഒത്തില്ല എന്നാണ്. ഇപ്പോൾ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ് നിമിഷ നേരം കൊണ്ട് ആയിരുന്നു അമൃതയുടെ വീഡിയോകൾ വൈറലായത്. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആണ് അമൃത പ്രേക്ഷകരെ അറിയിക്കാറുള്ളത്. പലരും അത് സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്തു. ഗോപി സുന്ദറുമായുള്ള വിവാഹശേഷം കൂടുതലായും അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് നെഗറ്റീവ് കമന്റുകൾ തന്നെയാണ്.

അത്തരത്തിലൊരു കമന്റ്‌ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാവാട ഇടാൻ മറന്നതാണോ എവിടേക്കാണ് ഓടി പോകുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വിമർശകർ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം അടുത്ത സമയം ഒരു അഭിമുഖത്തിൽ അമൃതയും ഗോപീ സുന്ദറും പറഞ്ഞത് വിമർശകരെ ഒട്ടും തന്നെ ഗൗനിക്കുന്നില്ല എന്നതാണ്, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ജീവിക്കാൻ താൻ ഇല്ല എന്നും തന്റെ സന്തോഷങ്ങളിൽ അടിയുറച്ച് ജീവിക്കാനാണ് താത്പര്യമെന്നും ആയിരുന്നു ഗോപി സുന്ദർ പറഞ്ഞിരുന്നത്. ഈ വാക്കുകളും വളരെ വേഗം ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്.
Story Highlights:Social media criticized Amritha Suresh