വൈറലായ ചിത്രത്തിലെ മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ. |Social media shocked by the price of Mohanlal’s watch|

വൈറലായ ചിത്രത്തിലെ മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ. |Social media shocked by the price of Mohanlal’s watch|

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേകമായ താൽപര്യമാണ്. താരങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിലേക്ക് പോലും നീണ്ടു പോകാറുണ്ട്. പ്രിയപ്പെട്ട താരങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില അറിയുവാൻ ചില ആരാധകർക്ക് വലിയ താല്പര്യമാണ്. ആ തരത്തിൽ പലപ്പോഴും നടന്മാരുടെ ഷർട്ടുകളും വാച്ചുകളും ഒക്കെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇവർ ഉപയോഗിക്കുന്ന ബ്രാൻഡുകൾ, അതിന്റെ വില അതൊക്കെ ഒരു പ്രത്യേക താല്പര്യത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുള്ളത്.

കൂടുതലും സൂപ്പർ നായകന്മാർ ഉപയോഗിക്കുന്ന വസ്തുക്കൾ കാണാൻ ഉള്ള ആകാംഷയാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങളിൽ എത്താറുള്ളത്. അത്തരത്തിൽ ഇപ്പോൾ നടൻ മോഹൻലാലിന്റെ ഒരു വാച്ചും അതിന്റെ വിലയും ആണ് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വാച്ചുകളോടെ ഒരു പ്രത്യേക ഇഷ്ടം ഉള്ള വ്യക്തിയാണ് മോഹൻലാൽ. ഇതിനുമുൻപും അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിരവധി വലിയ ബ്രാൻഡുകളുടെ വാച്ചുകൾ വാങ്ങി ശേഖരിക്കാറുണ്ടായിരുന്നു.

ഇന്ന് ലോകത്ത് നിലവിലുള്ള വാച്ചുകളിൽ പ്രധാനപ്പെട്ട എല്ലാം അദ്ദേഹത്തിന്റെ കൈകളിൽ ഉണ്ട് എന്നൊക്കെ ആയിരുന്നു എത്തിയ വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ കുറച്ചുമാത്രം നിർമ്മിച്ചിരിക്കുന്ന വാച്ചുകളുടെ ഒരു കളക്ഷൻ പോലും മോഹൻലാലിന്റെ കൈകളിൽ ഉണ്ട് എന്നാണ് അടുത്തകാലത്ത് പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്. പൃഥ്വിരാജിനോടൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കുന്ന മോഹൻലാലിന്റെ ഒരു ചിത്രം അടുത്തകാലത്ത് വലിയതോതിൽ വൈറലായിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ആയിരുന്നു ഈ ചിത്രം പങ്കു വച്ചത്.

അവർക്ക് എപ്പോഴും സംസാരിക്കാറുള്ളത് സിനിമയെക്കുറിച്ചാണ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. ഈ ചിത്രത്തിലെ മോഹൻലാലിന്റെ വാച്ച് ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഈ വാച്ചിന്റെ വില തേടിയാണ് ഇപ്പോൾ ആരാധകർ എത്തിയിരിക്കുന്നത്. ഈ വാച്ചിന്റെ വില കേട്ട് ആരാധകർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. മോഹൻലാലിന്റെ കയ്യിൽ കെട്ടിയ ഈ വാച്ചിന് വില 25 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാച്ചുകളുടെ കളക്ഷൻ അദ്ദേഹത്തിന്റെ കൈകളിൽ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏകദേശം ഒരു കോടി രൂപ അടുത്ത വരെയുള്ള വാച്ചുകളുടെ കളക്ഷൻ വരെ താരരാജാവിന്റെ പക്കലുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇപ്പോൾ ഈ വാച്ചാണ് സോഷ്യൽ മീഡിയയിലെ താരം.
Story Highlights:Social media shocked by the price of Mohanlal’s watch