ആളുകൾ ഞങ്ങളെ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് സത്യത്തിൽ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല അന്ന് നടന്നത് ഇതാണ്.. വിശദീകരണവുമായി ഫിനിക്സ് കപ്പിൾ |Social media viral Phoenix couple talkes case

ആളുകൾ ഞങ്ങളെ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് സത്യത്തിൽ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല അന്ന് നടന്നത് ഇതാണ്.. വിശദീകരണവുമായി ഫിനിക്സ് കപ്പിൾ |Social media viral Phoenix couple talkes case

അടുത്ത കുറച്ച് കാലത്തായി സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ ഫിനിക്സ് കപ്പിൾസിന്റെ ഹണി ട്രാപ്പിന്റെ വാർത്ത. ഈ വാർത്ത വളരെ പെട്ടെന്ന് തന്നെയായിരുന്നു ആളുകൾ ഏറ്റെടുത്തിരുന്നത്. ഫിനിക്സ് കപ്പിൾ ഹണി ട്രാപ്പ് വഴി ഇരിഞ്ഞാലക്കുടയിലുള്ള ഒരു വ്യവസായിയെ പറ്റിച്ചു എന്നും അയാളിൽ നിന്നും പണം സ്വന്തമാക്കി എന്നുമുള്ള തരത്തിൽ ആയിരുന്നു വാർത്ത വന്നിരുന്നത്. ഇപ്പോൾ തങ്ങൾ നിരപരാധികളാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫിനിക്സ് കപ്പിൾ. ഇവരുടെ ഈ ഒരു വാർത്ത വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞിനെ പോലും വെറുതെ വിടാതെയാണ് ആളുകൾ സംസാരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ സത്യം പറയാൻ വേണ്ടി എത്തിയിരിക്കുന്നത്. ആരൊക്കെയോ ചേർന്ന് കിട്നാപ്പ് ചെയ്തുകൊണ്ട് പോവുകയായിരുന്നു ചെയ്തത്.

എന്താണ് നടന്നതെന്ന് പോലും അറിയില്ല. ആ വ്യക്തിയെ താൻ ആദ്യമായി കാണുന്നത് അന്ന് ദിവസമാണ്. ഒരു ഗോഡൗൺ പോലെയുള്ള സ്ഥലത്തേക്കാണ് തന്നെ കൊണ്ടുപോയത് എന്നാൽ ഒന്നും തന്നെ അറിഞ്ഞിട്ടില്ല എന്നാണ് ഇവർ പറയുന്നത്. അയാൾ ഒരുപാട് പരിചയമുള്ള ആളെ പോലെ ആയിരുന്നു തന്നോട് സംസാരിച്ചിരുന്നത് എന്നും, എന്നാൽ താൻ ആദ്യമായാണ് അയാളെ കാണുന്നത് എന്നും ഒക്കെയാണ് ദേവു പറയുന്നത്. അവിടേക്ക് കയറി വന്ന് ആരൊക്കെയോ വീഡിയോ എടുക്കുകയായിരുന്നു ചെയ്തത്. മോശമായി ഒന്നും തന്നെ ആ വീഡിയോയിൽ ഇല്ല. എന്നാൽ അയാൾക്കൊപ്പം എന്റെ ന, ഗ്ന വീഡിയോയാണ് എത്തിയത് എന്ന് പലരും സംസാരിച്ചിരുന്നത് എന്നും പറയുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയുവാൻ വേണ്ടി മുഖ്യമന്ത്രിക്കും ഡിജിപി ക്കും ഒക്കെ തങ്ങൾ പരാതി നൽകിയിട്ടുണ്ട് എന്നും, തങ്ങളുടെ നിരപരാധിത്വം എല്ലാവരെയും ബോധ്യപ്പെടുത്തും എന്നുമാണ് ഇവർ പറയുന്നത്. എന്നാൽ ഇവരുടെ ഈ ഒരു വീഡിയോയ്ക്കും വലിയ തോതിലുള്ള വിമർശനങ്ങളാണ് ആളുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.Story Highlights: Social media viral Phoenix couple talkes case