മലയാള സിനിമ മേഖലയിൽ പലതരത്തിലുമുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ എല്ലാം വലിയ ശ്രദ്ധ നേടുന്നത് മമ്മൂട്ടിയുടെ ചില അഭിമുഖങ്ങളാണ്.

പുതിയ ചിത്രമായ പുഴുവിനെ പ്രമോഷനുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലും അദ്ദേഹം എത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും സിനിമയെ അദ്ദേഹം എങ്ങനെ കാണുന്നു എന്ന രീതിയിലാണ് സംസാരിക്കുന്നത്. അദ്ദേഹം തന്റെ കരിയറിനെ കുറിച്ചും സിനിമയുടെ ടെക്നോളജികളെക്കുറിച്ചും മാറ്റങ്ങളെ കുറിച്ചും ഒക്കെ വാചാലൻ ആവാറുണ്ട്. മമ്മൂട്ടിയുടെ പല നിലപാടുകളെയും പ്രശംസിച്ചും കൈയ്യടിച്ചു ഒക്കെ സോഷ്യൽമീഡിയ എത്തുകയും ചെയ്യാറുണ്ട്.

എന്നാൽ ഇപ്പോൾ ചില അഭിമുഖങ്ങൾക്കെതിരെ ഉയരുന്നത് വലിയ തോതിലുള്ള വിമർശനങ്ങൾ തന്നെയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വരുന്ന അഭിമുഖത്തിൽ പാർവ്വതി തിരുവോത്ത് പലപ്പോഴും പൊളിറ്റിക്സ് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട സ്ഥിതി വരാറുണ്ട്. പല ചോദ്യങ്ങളും അത്തരത്തിലാണ് പാർവതിയോട് ചോദിക്കുന്നതും. എന്നാൽ മമ്മൂട്ടിക്ക് സിനിമയെ മാത്രം പ്രമോട്ട് ചെയ്ത് പോയാൽ മതി. അദ്ദേഹത്തിനു ലഭിക്കുന്ന ചോദ്യങ്ങൾ അത്തരത്തിലാണ്.

വിനായകനെ പോലുള്ളവർക്ക് പ്രെസ്സ് മീറ്റിൽ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ ഉയർത്തിക്കാണിച്ചു ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. മമ്മൂട്ടിയുടെ ഇന്റർവ്യൂ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ രസകരമാണ്. എന്നാൽ നിലപാടൊന്നും ഉണ്ടായതായി തോന്നിയിട്ടില്ല. സിനിമയുടെ പ്രമോഷന് എവിടെപ്പോയാലും മമ്മൂട്ടി പൊളിറ്റിക്സ് സംസാരിക്കില്ല.
ആരും ചോദിക്കുകയും ചെയ്യുന്നില്ല.. മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ അഴിച്ചുപണി ആവശ്യപ്പെടുന്ന ഒരു അവസരമാണിത്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് സൂപ്പർതാരങ്ങൾ ഇങ്ങനെ മൗനം പാലിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.