കീർത്തി സുരേഷിനെ കുറിച്ച് അധികം ആരും പറഞ്ഞു കേൾക്കാത്ത അല്ലെങ്കിൽ ശ്രെദ്ധിക്കാത്ത ചില യാഥാർത്ഥ്യങ്ങൾ, |Some facts about Keerthy Suresh that not many people pay attention
കുബേരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി കുബേരൻ എന്ന ചിത്രത്തിൽ എത്തിയ താരം പിന്നീട് പ്രിയദർശൻ ഒരുക്കിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായിക കഥാപാത്രമായി സിനിമയിൽ തിളങ്ങിനിന്നു. നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകൾ എന്നൊരു സ്വീകാര്യത താരത്തിനുണ്ടായിരുന്നു. മലയാളത്തിൽ നിന്നായിരുന്നു തുടക്കമെങ്കിലും അന്യഭാഷകളിലാണ് താരം തിരക്കുള്ള താരമായി മാറിയത്. ശിവ കാർത്തികേയൻ,വിജയ്, സൂര്യ, തുടങ്ങി വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തെ തേടിയെത്തിയിരുന്നു. നിരവധി പുരസ്കാരങ്ങളും താരത്തിന്റെ പ്രകടനത്തിന് ലഭിച്ചിട്ടുണ്ട്. വളരെ മികച്ച പ്രകടനമാണ് ഓരോ ചിത്രങ്ങളിലും താരം കാഴ്ച വെച്ചിട്ടുള്ളത്. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവ് താരത്തെ എപ്പോഴും വ്യത്യസ്തയാക്കിയിരുന്നു. മഹാനടി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഒരു വലിയ കരിയർ ബ്രേക്ക് തന്നെ താരത്തിന് സമ്മാനിച്ചിരുന്നത്.
മലയാളത്തിൽ ടോവിനോ തോമസിനൊപ്പം എത്തിയ വാശി എന്ന ചിത്രമാണ് ഏറ്റവും അടുത്ത് പുറത്തിറങ്ങിയത്. ഇപ്പോൾ ഇതാ താരത്തെക്കുറിച്ചുള്ള പുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമ ഗ്രൂപ്പിൽ ആണ് ഈ ഒരു കുറിപ്പ് എത്തിയിരിക്കുന്നത്. കീർത്തി സുരേഷിനെ കുറിച്ച് അധികമാരും ശ്രദ്ധിക്കാത്ത ഒരു വസ്തുതയാണ് ഈ ഒരു കുറിപ്പിൽ പറയുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന എലൈറ്റ് 10 ൽ വരുന്ന ഒരേയൊരു മലയാളം നടി (2-4 കോടി രൂപ), ഏറ്റവും കൂടുതൽ ഇൻസ്റ്റ ഫോളോവേഴ്സ് ഉള്ള മലയാളം നടി or നടൻ (14 മില്യൺ,……. വല്യ അന്താരാഷ്ട്ര താരം കളിച്ച് നടക്കുന്ന പ്രിഥ്വിരാജിന് വെറും 5 മില്യണും യൂത്ത് ഐക്കൺ പ്രിയ വാര്യർക്ക് 7.3 മില്യണും ലേഡി സൂപ്പർ സ്റ്റാർ മജ്ഞുവാര്യർക്ക് 2.7 മില്യണും മാത്രം),
ദേശീയ അവാർഡിന്റെ തിളക്കം, മൂന്ന് ഭാഷകളിലെ നായിക……വിശേഷണങ്ങൾ ഏറെയുള്ള നടിയാണ് കീർത്തി സുരേഷ്. പക്ഷെ ഈ നടിയെപ്പറ്റി നാം മലയാളികൾ സംസാരിക്കാറേയില്ല. മറ്റ് പലർക്കും നൽകുന്ന വിസിബിലിറ്റിയോ പുകഴ്ത്തലോ ഇവരെക്കുറിച്ച് ഉണ്ടാകാറില്ല. ഒരുപക്ഷെ സ്വയം മാർക്കറ്റിങ്ങിൽ പുറകിലായതുകൊണ്ടാകാം…..ഈ നടി മലയാളികുടെ അഭിമാനമല്ലേ….ഇവരെ നാം കൂടുതൽ പരിഗണിക്കേണ്ടതല്ലേ????Story Highlights : Some facts about Keerthy Suresh that not many people pay attention to
