ലാലേട്ടൻ വിളിച്ചു അച്ഛൻറെ വിശേഷം തിരക്കാറുണ്ട്, ജഗതിയുടെ വിശേഷങ്ങളെ കുറിച്ചു മകൻ മനസ്സ് തുറക്കുന്നു;വീഡിയോ

മലയാള സിനിമയുടെ അഭിമാനം ആണ് ജഗതി ശ്രീകുമാർ എന്ന നടൻ. ഇപ്പോൾ ജഗതിയെ പറ്റിയുള്ള വാക്കുകളാണ് ശ്രദ്ധനേടുന്നത് .

ജഗതിയുടെ വീട്ടിലെത്തിയൊരു ഒരു അഭിമുഖത്തിന് എത്തിയ സുബി സുരേഷ് ജഗതിയോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന് ജഗതിയുടെ മകൻ പറയുന്ന മറുപടിയുമാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ ആരോടാണ് ജഗതിക്ക് ആത്മബന്ധം ഉള്ളതെന്നായിരുന്നു

ആദ്യത്തെ ചോദ്യം. സിനിമയിൽ ആരോടും വലുതായി ആത്മബന്ധം ഉള്ളതായി തോന്നിയിട്ടില്ല എന്നാണ് മകൻ പറയുന്നത്. എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് അവിടെ ഉപേക്ഷിച്ചിട്ട് ആയിരിക്കും അച്ഛൻ വരുന്നത്. അല്ലാതെ അതുമായി വീട്ടിലേക്ക് വരാറില്ല.

ഞാനാണെങ്കിൽ പോലും എന്തെങ്കിലുമൊക്കെ ജോലിചെയ്യുമ്പോൾ വീട്ടിൽ വരുമ്പോൾ ചില വിഷമങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ അച്ഛൻ അങ്ങനെയല്ല എന്തൊക്കെ വിഷമം ഉണ്ടെങ്കിലും അത് അവിടെ കളഞ്ഞതിനുശേഷം ആണ് വീട്ടിലേക്ക് വരാറുള്ളത്. മോഹൻലാൽ ചേട്ടൻ ഒക്കെ വിളിക്കാറുണ്ടായിരുന്നു.

ഇടയ്ക്കിടയ്ക്ക് വിളിച്ച് അച്ഛൻറെ വിശേഷങ്ങളൊക്കെ തിരക്കിയായിരുന്നു. പിന്നീട് കുറെ തിരക്കുകൾക്കിടയിൽ അത് നിന്നു. എങ്കിലും പലപ്പോഴും അച്ഛനെക്കുറിച്ച് ചോദിക്കുകയും വിളിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു എന്നും തുറന്നു പറയുന്നുണ്ട് ജഗതിയുടെ മകൻ.

ഇത്രയും ആളുകൾ ഇപ്പോഴും അച്ഛനെ സ്നേഹിക്കുന്ന തനിക്ക് വല്ലാത്ത ഒരു സന്തോഷമാണ് നൽകുന്നത്. സിബിഐ ചെയ്തുകൊണ്ടിരുന്നപ്പോൾ തനിക്കൊരു ഭയമുണ്ടായിരുന്നു അച്ഛൻ എങ്ങനെയാണ് ആ സിനിമ ചെയ്യുന്നത് എന്ന്, പക്ഷേ ഇപ്പോൾ അതൊന്നുമില്ല എന്നും താരം പറയുന്നുണ്ട്,

Leave a Comment

Your email address will not be published.

Scroll to Top