Entertainment

എല്ലാരും നോക്കി നിൽകുമ്പോൾ ഞാൻ ദിലീപിനെ അടിച്ചു. മനസ്സ് തുറന്നു സോന നായർ.|Sona Nair talks about her Bollywood experience.|

എല്ലാരും നോക്കി നിൽകുമ്പോൾ ഞാൻ ദിലീപിനെ അടിച്ചു. മനസ്സ് തുറന്നു സോന നായർ.|Sona Nair talks about her Bollywood experience.|

മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടിയാണ് സോന നായർ. നിരവധി ആരാധകരാണ് സോനയ്ക്ക് ഉള്ളത്. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോനാ നായർ ബോളിവുഡിൽ പോലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡ് രീതിയെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെ കുറിച്ചും ഒക്കെ സോന നായർ മനസ്സ് തുറക്കുകയാണ്.. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറയുന്നത്.

ഓരോ ഡയലോഗും ഓരോ രീതിയിലാണ് പ്രിയൻ ചേട്ടന്റെ ഡയലോഗ്. പ്രിയൻ ചേട്ടന്റെ സീനുകൾക്ക് റിഹേഴ്സലുകൾ ഇല്ല എന്നാണ് നിയമം. നേരെ ഷോട്ടിലേക്ക് ആണ്. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം. അത് നിർബന്ധമാണ്. എന്റെ ആദ്യത്തെ രംഗം ദിലീപേട്ടനെ അടിക്കുന്ന രംഗം ആയിരുന്നു.. ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞിരിക്കുമ്പോൾ വന്ന് ഇതാണ് സീൻ എന്ന് പറഞ്ഞു. ഞാൻ ഒക്കെ പറഞ്ഞു. കുറച്ചു കഴിഞ്ഞു വന്ന് പ്രോമിറ്റിങ് ഇല്ല ഡയലോഗ് പഠിച്ചോളൂ എന്ന് പറഞ്ഞു. പ്രോമിറ്റിങ് ഇല്ലേ എന്ന് ഞെട്ടി നോക്കുമ്പോൾ നീളമുള്ള ഒരു രംഗമാണ്. എന്റെ ഡയലോഗ് ആണ് ഏറ്റവും നീളമുള്ളത്. അങ്ങനെ അവിടെ ഇരുന്ന് ഡയലോഗ് പഠിച്ചു.

എല്ലാവരും ഡയലോഗ് പഠിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചുറ്റും നിൽക്കുകയാണ്. രംഗം എങ്ങനെയാണ് നോക്കി പറയുന്നുണ്ട്. അടിക്കുമ്പോൾ എവിടെയാണ് അടിക്കേണ്ടത് എന്ന് സോന പറഞ്ഞാൽ മതി എന്ന് പറഞ്ഞു. നോക്കാലോ എന്ന് കരുതി നിൽക്കുമ്പോഴാണ് ഓക്കേ ഗോ ഫോർ ടേക്ക് എന്ന് പറയുന്നത്. എല്ലാവരും നിശബ്ദരായി ഞാനും അത്ഭുതപ്പെട്ടുപോയി. ടേക്ക് പോകുന്നു ഡയലോഗ് പറയുന്നു അടിക്കുന്നു എനിക്കറിയില്ല, ഞാൻ എങ്ങനെയാണ് അടിച്ചതെന്ന് പോലും. ഒന്നും കൂടെ എടുക്കണോ എന്ന് ചോദിച്ചപ്പോൾ എന്തിനാണ് മനോഹരമായിട്ടുണ്ട് എന്ന് മറുപടി പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്ന് വെച്ചാൽ ആർട്ടിസ്റ്റുകളെയാണ് ഞാൻ കൊണ്ടുവരുന്നത് എന്തിനാണ് റിഹേഴ്സൽ എന്ന് പറഞ്ഞ് അവരെ പിന്നെയും പരീക്ഷിക്കുന്നത് എന്നായിരുന്നു.

മൂന്നുതവണ റിഹേഴ്സൽ ചെയ്യുന്നവരുമുണ്ട്. റിഹേഴ്സലിൽ ചെയ്തത് കൊണ്ടുവരുവാൻ പറയുന്ന ആളുകൾ ഉണ്ട്. ഓരോ സംവിധായകർക്കും ഓരോ രീതിയാണല്ലോ. കാഴ്ചപ്പാടുകൾക്കും വ്യത്യസ്തത ഉണ്ടാകുമല്ലോ. നരൻ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ഹിന്ദിയിലേക്ക് വരുന്നത്.. മേരിക്ക് ഉണ്ടൊരു കുഞ്ഞാട് ഹിന്ദിയിൽ വിനയ പ്രസാദ് ചെയ്ത വേഷത്തിൽ ഞാനായിരുന്നു അഭിനയിച്ചിരുന്നത് എന്നും പറയുന്നുണ്ട്. ബിജു മേനോൻ കഥാപാത്രം ചെയ്തത് നാനാ പടേക്കർ ആയിരുന്നു.

ഹിന്ദിയിൽ അഭിനയിക്കുന്ന സമയത്ത് ഷോട്ട് കഴിഞ്ഞാലും ഞാൻ പോവുകയില്ല. അവിടെയിരുന്ന് മറ്റുള്ളവർ അഭിനയിക്കുന്നത് ഒക്കെ കാണും. സംവിധായകന്നെന്നോട് കാരവാനിലേക്ക് പോയിരുന്നോളാൻ ഒക്കെ പറയും. പ്രിയ ചേട്ടന് എപ്പോഴും വഴക്കുപറയും. മലയാളികളുടെ ജാഡ അവരും ഒന്ന് കാണട്ടെ എന്ന് പറഞ്ഞിട്ട് എന്നേ കളിയാക്കും. എനിക്ക് സ്വന്തമായി കാരവാൻ ഒക്കെ ഉണ്ടായിരുന്നുവെന്നു സോന പറയുന്നുണ്ട്.
Story Highlights:Sona Nair talks about her Bollywood experience.

Most Popular

To Top
$(".comment-click-13365").on("click", function(){ $(".com-click-id-13365").show(); $(".disqus-thread-13365").show(); $(".com-but-13365").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });