ആദ്യത്തെ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടിയായ സോനം കപൂറും, ഭർത്താവും, താനൊരു അമ്മയാകാൻ പോകുന്നുവെന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് വെളിവാക്കിയത്. തന്റെ വയറിൽ പിടിച്ചുകൊണ്ട് ഭർത്താവിൻറെ മടിയിൽ കിടക്കുന്ന ഒരു മനോഹരമായ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.

അമ്മയാകാൻ പോകുന്നുവെന്ന് സന്തോഷം ആരാധകർക്കിടയിൽ ഉണ്ടാക്കിയതും വലിയ ആവേശം തന്നെയായിരുന്നു. ഞങ്ങളാൽ കഴിയുന്ന മികച്ച രീതിയിൽ നിന്നെ വളർത്താൻ നാലു കൈകൾ,ഓരോ ചുവടിലും നിനക്കൊപ്പം പിടിക്കുന്ന രണ്ട് ഹൃദയങ്ങൾ. നിനക്ക് സ്നേഹവും പിന്തുണയും നൽകുന്ന ഒരു കുടുംബം,നിന്നെ കാണാൻ കാത്തിരിക്കാൻ ആവുന്നില്ല. അങ്ങനെയായിരുന്നു സോനം കപൂർ ഗർഭത്തെ പറ്റി കുറിച്ചിരുന്നത്. നിമിഷനേരം കൊണ്ട് ആ വാക്കുകൾ വൈറലായി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സോനം കപൂർ പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

ഗർഭകാലത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ആയി ആ സ്റ്റോറിയിൽ പറയുന്നത്. തനിക്ക് നേരത്തെ കഴിക്കാൻ ആഗ്രഹം തോന്നിയ ആഹാരത്തെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചത് പെൺകുട്ടികൾക്കൊപ്പം ഥാലി ഊണ് എന്ന ക്യാപ്ഷാനോടെയാണ് വീഡിയോ പങ്കുവെച്ചത്. ജീരക റൈസ് പരിപ്പുകറി, ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി,മസാലക്കറി എന്നിവയും. വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ബോളിവുഡ് കോളങ്ങളിൽ എല്ലാം ചർച്ചയായി മാറിയിരിക്കുന്നത്. അത് സുഹൃത്തും പ്രമുഖ ബെക്കറുമായ പൂജാത്രി ആണ് സോനത്തിനുവേണ്ടി ഒരു സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് തയ്യാറാക്കി നൽകിയത്.

ഇതൊക്കെയാണ് താരത്തിന് ഈ ഗർഭകാലത്തെ കഴിക്കാനുള്ള ആഗ്രഹങ്ങൾ എന്നായിരുന്നു പറഞ്ഞത്. പേസ്റ്ററിയുടെ ചിത്രം ടാഗ് ചെയ്തുകൊണ്ട് സോനം പങ്കുവയ്ക്കുകയും ചെയ്തു. ഗർഭകാലം ആയതുകൊണ്ട് ഡയറ്റിൽ വർക്ക്ഔട്ടിന് ഒക്കെ കർശന നിലപാട് പുലർത്താറില്ല എന്നാണ് താരം പറഞ്ഞത്. രാവിലെ ദോശയാണ് കഴിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം നന്നായി കുറച്ച് വണ്ണം കുറയ്ക്കുന്നതിനോട് തനിക്ക് മതിപ്പില്ല. ഒരു കുഞ്ഞിന്റെ ജീവൻ കൂടി ഉള്ള സമയത്ത് അവനവനെത്തന്നെ ബഹുമാനിക്കുകയാണ് വേണ്ടത്. കൂടുതൽ ഡയറ്റും ചെയ്യുന്നതിന് പകരം യോഗയും ഒക്കെയാണ് ചെയ്യാറുള്ളത്.