
മകൾക്കൊപ്പം ക്യൂട്ട് ആയി സൗഭാഗ്യ. സുദർശന അമ്മയെ പോലെ സുന്ദരി തന്നെ..! |Saubhagya and Sudharshana|

ടിക് ടോക് വീഡിയോകളിലൂടെയും ഡബ്സ്മാഷ് ഡയലോഗുകളിലൂടെ മൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകരായിരുന്നു സൗഭാഗ്യയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രം റീലുകളിൽ കൂടിയാണ് സൗഭാഗ്യ ശ്രെദ്ധ ശ്രദ്ധ നേടുന്നത്. സൗഭാഗ്യയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് അർജുൻ സോമശേഖറും. സൗഭാഗ്യയുടെ ഭർത്താവായ അർജുന് നിരവധി ആരാധകരാണ് ഉള്ളത്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന പരിപാടിയിലൂടെയാണ് അർജുൻ ശ്രേദ്ധ നേടിയിരുന്നത്. ഇപ്പോൾ സൗഭാഗ്യയും അർജുനും ഒരുമിച്ച് ഒരു പരിപാടിയിൽ അഭിനയിക്കുന്നത്.

നിരവധി ആരാധകരാണ് ഈ പരിപാടിയ്ക്കും ഉള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവസാന്നിധ്യം ആണ് ഇവർ. ഇവരുടെ വിശേഷങ്ങൾക്ക് ആരാധകർ നിരവധിയാണ്. അടുത്ത കാലത്തായിരുന്നു ഇവർക്ക് ഒരു കുഞ്ഞു ഉണ്ടായത്. സുദർശന എന്നാണ് ഇവർ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞു സുദർശനയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. നിരവധി ആരാധകരാണ് സുദർശനയ്ക്ക് ഉള്ളത്. സുദർശനയുടെ വിശേഷങ്ങൾ അറിയുവാൻ വേണ്ടി പ്രേക്ഷകർ ഇപ്പോഴും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്.

മകൾക്കൊപ്പം ഉള്ള മനോഹരമായ ചിത്രത്തിൽ അതിസുന്ദരിയായി തന്നെയാണ് സൗഭാഗ്യയെ കാണാൻ സാധിക്കുന്നത്. മകൾ വന്നതിനുശേഷം തന്റെ ജീവിതം പൂർണ്ണമായി മാറിയെന്നു സൗഭാഗ്യ അടുത്തകാലത്ത് പറഞ്ഞിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സൗഭാഗ്യയ്ക്കുണ്ട്. യൂട്യൂബ് ചാനലിലൂടെ ആണ് സൗഭാഗ്യ തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരോട് പങ്കു വെക്കാനുള്ളത്. അടുത്തകാലത്ത് യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെച്ചത് മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ വിശേഷങ്ങൾ ആയിരുന്നു. ഈ പ്രായത്തിലും സുബ്ബലക്ഷ്മി ഒറ്റക്കാണ് താമസം എന്നു പറഞ്ഞുകൊണ്ടായിരുന്നു സൗഭാഗ്യ എത്തിയിരുന്നത്. മുത്തശ്ശി വളരെ ബോൾഡ് ആയിട്ടുള്ള സ്ത്രീയാണെന്നും അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് താമസിക്കുന്നത് എന്ന് ഒക്കെയാണ് സൗഭാഗ്യ പറഞ്ഞിരുന്നത്. പലരും അന്ന് സുബ്ബലക്ഷ്മിയുടെ തീരുമാനത്തിന് കയ്യടിക്കുകയായിരുന്നു ചെയ്തത്.

സൗഭാഗ്യ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ വൈറലാകുന്നത്. സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം തന്നെ ട്രെൻഡിങ്ങിൽ എത്തുകയും ചെയ്യാറുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള വീഡിയോകൾ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുന്ന വ്യക്തികൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്.
Story Highlights:Saubhagya looks cute with her daughter
