സെറ്റ് സാരിയിൽ അതീവ സുന്ദരിയായി കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ!

ടിക് ടോക്കിൽ ഡബ്സ്മാഷ് വീഡിയോ കളിലൂടെയും ഒക്കെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്.

സോഷ്യൽമീഡിയയുടെ റാണി തന്നെ എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഒരു താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി സുബ്ബലക്ഷ്മി അമ്മ താരാകല്യാൺ എന്നിവർ സിനിമാ-സീരിയൽ മേഖലകളിൽ സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ സൗഭാഗ്യയ്ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിൻറെ ആവശ്യമില്ല.

ഭർത്താവ് അർജുൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോൾ നൃത്തവിദ്യാലയം നടത്തുന്നത് കൊണ്ട് അദ്ദേഹം സീരിയലിൽ നിന്നൊക്കെ ഒരു ഇടവേള എടുത്തുരിക്കുകയാണ്. അടുത്ത കാലത്തായിരുന്നു സൗഭാഗ്യയും അർജുനും മകൾ പിറന്നത്. സുദർശന എന്നായിരുന്നു മകൾക്ക് ഇവർ പേര് നൽകിയത്. ഇപ്പോൾ കുടുംബ ചിത്രങ്ങൾ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

സുന്ദരിയായാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്. ഇവരുടെ കുടുംബ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളെല്ലാം തന്നെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് . യൂട്യൂബ് ചാനലിലൂടെ തന്റെ ആരാധകർക്ക് മുൻപിൽ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്.

അതോടൊപ്പം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സൗഭാഗ്യയും അർജുനും സജീവസാന്നിധ്യമാണ്. ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടു മുൻപും താരം ഡബ്സ്മാഷ് വീഡിയോകളിലും നിറസാന്നിധ്യമായിരുന്നു. വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറാറുള്ളത്

Leave a Comment

Your email address will not be published.

Scroll to Top