പിത്താശയം പൂർണ്ണമായും നീക്കം ചെയ്തു ,അവസാനം സർജറിയുടെ യഥാർത്ഥ കാരണം തുറന്ന് പറഞ്ഞു സൗഭാഗ്യ .ഇനി ആർക്കും എന്റെ അവസ്ഥ വരാൻ പാടില്ല .

സോഷ്യൽ മാധ്യമങ്ങളിലൂടെ എല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് സൗഭാഗ്യ വെങ്കിടേശ്.

സൗഭാഗ്യയുടെ വാർത്തകൾ എല്ലാം വളരെ പെട്ടെന്നായിരുന്നു ആരാധകർ ഏറ്റെടുത്തു കൊണ്ടിരുന്നത്. ഇൻസ്റ്റഗ്രാം എല്ലാം ഒരു രാജ്ഞിയായി വാഴുന്ന താരം ആയിരുന്നു സൗഭാഗ്യ എന്ന് പറഞ്ഞാലും തെറ്റില്ല. സോഷ്യൽ മീഡിയയിലെ ഒരു രാജകുമാരി തന്നെയാണ് സൗഭാഗ്യ. അടുത്ത സമയത്തായിരുന്നു സൗഭാഗ്യ അർജുൻ സോമശേഖറെ വിവാഹം കഴിക്കുന്നതും കുഞ്ഞു ഉണ്ടാവുന്നതും.

അർജുൻ സോമശേഖരൻ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ആരാധകർക്ക് പ്രിയ്യപ്പെട്ട താരമായി മാറിയിരുന്ന്.’അമ്മ താരാ കല്യാണിനോഡും അമ്മൂമ്മ സുബ്ബലക്ഷ്മിയോടുള്ള ഇഷ്ടം അതുപോലെ തന്നെ ആരാധകർക്ക് സൗഭാഗ്യയോടും ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. കഴിഞ്ഞ ദിവസം താരം ഒരു സർജറിക്ക് വിധേയ ആകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയിരുന്നു. വളരെയധികം കോപ്ലിക്കേഷനുകൾ നിറഞ്ഞ ഒരു പ്രസവമായിരുന്നു താരത്തിന്റെ. അതിനു ശേഷമാണ് താരം ഒരു സർജ്ജറിക് വിധേയമാവാൻ പോകുന്നു എന്ന് സോഷ്യൽ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നത്.

താരം പറഞ്ഞ കാരണം എന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു. . എന്നാൽ എന്തുകൊണ്ടാണ് താരത്തിന് പെട്ടെന്ന് ഇങ്ങനെയൊരു സർജറി ആവശ്യമായി വന്നത് എന്ന് ആരാധകർ എല്ലാവരും ചോദിച്ചിരുന്നു,അതിന് വ്യക്തമായി യാതൊരു മറുപടിയും പറയാതെയായിരുന്നു താരം പ്രതികരിച്ചിരുന്നത്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്. എന്തുകൊണ്ടാണ് തനിക്ക് സർജറി ആവശ്യമായി വന്നത് എന്നും, ഗർഭിണിയായിരുന്ന സമയത്ത് നിർത്താൻ ചെയ്തതൊക്കെ യാണോ ഇതിന് പ്രശ്നമായി മാറിയതായി ഇതിനെല്ലാമുള്ള ഒരു മറുപടി എന്ന നിലയിലാണ് താൻ ഇപ്പോൾ വീഡിയോ പങ്കുവയ്ക്കുന്നത് എന്നാണ് താരം പറയുന്നത്.

വലിയ വേദനയായിരുന്നു തനിക്ക് വയറിൽ, തുടക്കത്തിൽ ഗ്യാസ് ആണെന്നാണ് ഞാൻ കരുതിയത്. ഇനിയും ആർക്കും തനിക്ക് സംഭവിച്ചതു പോലെ സംഭവിക്കാതിരിക്കുകയും താൻ ചെയ്തതു പോലെ സ്വയം ചികിത്സ ചെയ്യാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു ഒരു വീഡിയോ എന്നും താരം പറയുന്നുണ്ട്. സഹിക്കാൻ പറ്റാത്ത വേദന വന്നപ്പോൾ വീട്ടിലുള്ള എല്ലാവരും പറഞ്ഞത് ഗ്യാസ് ആണെന്ന് ആണ്. അതിനുവേണ്ട പൊടിക്കൈകൾ ചെയ്യുകയും ചെയ്തു. രസവും ഇഞ്ചിനീരും കൂട്ടത്തിൽ വന്നു പോയി. എന്നിട്ടും വയറുവേദനയ്ക്ക് യാതൊരു കുറവും ഇല്ല. കുഞ്ഞിന് പാലു കൊടുക്കാൻ പോലും സാധിക്കില്ലായിരുന്നു.

അങ്ങനെ അവസാനം എനിക്ക് ദേഷ്യം വരാൻ തുടങ്ങി. കുഞ്ഞ് ഉണർന്ന് കരയുമ്പോൾ പോലും വലിയ ദേഷ്യം തോന്നും. പിന്നീട് വേദന വർധിപ്പിച്ചപ്പോൾ ഒന്ന് സ്കാൻ ചെയ്തു നോക്കി. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് പിത്താശയത്തിൽ കല്ല് ആണെന്ന് മനസ്സിലായത്. വീണ്ടും പിത്താശയത്തിൽ കല്ല് വരാനുള്ള സാധ്യത വളരെയധികം മുന്നിൽ നിൽക്കുന്നത് കൊണ്ട് തന്നെ പിത്താശയം നീക്കം ചെയ്തിരിക്കുകയാണ് എന്നാണ് സൗഭാഗ്യ വെങ്കിടേഷ് വീഡിയോയിലൂടെ പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top