Entertainment

“അച്ഛൻ ഈ മകളുടെ സങ്കടം കാണുന്നുണ്ടോ,എൻറെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം..?”|Sree lakshmi says about Kalabhavan Mani.

“അച്ഛൻ ഈ മകളുടെ സങ്കടം കാണുന്നുണ്ടോ,എൻറെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം..?”|Sree lakshmi says about Kalabhavan Mani.

മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത നോവായി മാറിയ നടനാണ് കലാഭവൻ മണി. കലാഭവൻ മണിയുടെ മരണ വാർത്ത ഇന്നും മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല. ഒരിക്കലും നിലയ്ക്കാത്ത മണിനാദം ആണ് അത്. തനിക്കു ലഭിച്ച പണം കൂടുതൽ പാവപ്പെട്ടവർക്ക് വേണ്ടിയാണ് സഹായിച്ചത്. പാവങ്ങളുടെ കണ്ണുനീർ കണ്ടാൽ മനസ്സ് അലിയുന്ന കലാഭവൻ മണിയുടെ ജീവിതം ഇന്നും പ്രേക്ഷകർക്ക് പരിചിതമാണ്. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇന്നും മലയാളികളുടെ ചുണ്ടിൽ തന്നെ തത്തി കളിക്കുന്നുണ്ട്. പട്ടിണി മാറ്റാൻ വേണ്ടി താനെഴുതിയ പാട്ടുകൾക്ക് ജീവിതത്തോട് ബന്ധമുണ്ടെന്ന് താരം എപ്പോഴും പറയുന്നു. ഇപ്പോൾ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി അച്ഛൻറെ മരണവാർത്തയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രെദ്ധ നിറയുന്നത്.

അച്ഛൻ മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്ത് ആണ് അച്ഛൻ മരിക്കുന്നത്. ആ വേദനയിലാണ് ഞാൻ പരീക്ഷ എഴുതിയത്. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എൻറെ അമ്മയുടെ കണ്ണു നിറയും. എൻറെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം എന്നായിരുന്നു ശ്രീലക്ഷ്മി പറയുന്നത്. പട്ടിണി മാറ്റാൻ വേണ്ടി താനെഴുതിയ പാട്ടുകൾക്ക് ജീവിതത്തോടൊപ്പം ബന്ധമുണ്ടെന്ന് അദ്ദേഹം പല വേദികളിൽ വച്ച് പറയും. കുടുംബത്തെക്കുറിച്ച് ഓരോ വാക്കിലും പറയാൻ മണി ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി അച്ഛൻറെ മരണ വാർത്തയെക്കുറിച്ച് അന്ന് പ്രതികരിച്ച വാചകങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുക തന്നെയാണ്.

എന്തിനായിരുന്നു അച്ഛാ എന്നുള്ള ചോദ്യം തന്നെയാണ് എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നത്. അച്ഛന് ഈ മകളുടെ സങ്കടം കാണുന്നുണ്ടോ.? എന്നും അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വന്ന് തഴുകും. ആ കാറ്റിന് അച്ഛൻറെ ഗന്ധം ആയിരുന്നു. ഇതായിരുന്നു ശ്രീലക്ഷ്മിയുടെ വാക്കുകൾ. ആരെയും നൊമ്പരപ്പെടുത്തുന്ന കണ്ണീരണിയിക്കുന്ന വാക്കുകൾ. കലാഭവൻ മണിയുടെ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് കുടുംബം എന്നത്. കുടുംബവും സുഹൃത്ത് അദ്ദേഹം അത്രയും വിലപ്പെട്ടതായിരുന്നു.
Story Highlights:Sree lakshmi says about Kalabhavan Mani

“അച്ഛൻ ഈ മകളുടെ സങ്കടം കാണുന്നുണ്ടോ,എൻറെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം..?”|Sree lakshmi says about Kalabhavan Mani.

Most Popular

To Top