എന്റെ കൂട്ടുകാരിയുമായി ഭർത്താവ് പ്രണയത്തിലായിരുന്നു അത് ഞാൻ അറിഞ്ഞിരുന്നില്ല..! സീരിയൽ നടി ശ്രീകല ശശിധരന്റെ ജീവിതത്തെ കുറിച്ചുള്ള വാക്കുകൾ ശ്രദ്ധേയമാകുന്നു.|Sreekala Talks About Her Life

എന്റെ കൂട്ടുകാരിയുമായി ഭർത്താവ് പ്രണയത്തിലായിരുന്നു അത് ഞാൻ അറിഞ്ഞിരുന്നില്ല..! സീരിയൽ നടി ശ്രീകല ശശിധരന്റെ ജീവിതത്തെ കുറിച്ചുള്ള വാക്കുകൾ ശ്രദ്ധേയമാകുന്നു.|Sreekala Talks About Her Life

ഏഷ്യാനെറ്റ്‌ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് നടി ശ്രീകല ശശിധരൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് ശ്രീകല പ്രേക്ഷകർക്ക് ഇഷ്ട നടിയായി മാറിയത്. സോഫിയ എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രീകല എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ അവതരിപ്പിച്ചത്. എന്റെ മാനസപുത്രി എന്ന സീരിയലിനു ശേഷം രാത്രിമഴ, അമ്മ എന്നീ സീരിയലുകളിലും ശ്രീകല തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ ശ്രീകല പറഞ്ഞ വാക്കുകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോൾ ശ്രീകല തന്റെ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറുകയായിരുന്നു. ശ്രീകല തന്റെ വിവാഹ ജീവിതത്തെ കുറിച്ചും തന്റെ അമ്മ അപ്രതീക്ഷിതമായി മരണമടഞ്ഞതിനെ കുറിച്ചുമാണ് ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ പറഞ്ഞത്. തനിക്ക് വിപിനെ നേരത്തെ അറിയാമായിരുന്നു എന്നും തന്റെ വേറൊരു സുഹൃത്തുമായി വിപിൻ പ്രണയത്തിലായിരുന്നു എന്നും അത് അറിയാതെയാണ് താൻ വിപിനോട് ഒരവസരത്തിൽ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ശ്രീകല തുറന്നു പറയുന്നു.

വിപിനുമായിട്ടുള്ള വിവാഹ കാര്യം വീട്ടിൽ അറിയിച്ചപ്പോൾ തന്റെ ബന്ധുക്കളും വീട്ടുകാരും ആദ്യം സമ്മതിച്ചില്ല എന്നും പിന്നീട് അനുകൂലമായ ഒരു തീരുമാനം ഉണ്ടായി എന്നുമാണ് ശ്രീകല പറഞ്ഞത്. വിവാഹശേഷവും താൻ സീരിയലിൽ അഭിനയിച്ചിരുന്നു ; അപ്പോഴാണ് താൻ ഗർഭിണി ആയതെന്നും സീരിയൽ ഒന്നാമത് നിൽക്കുന്ന അവസരത്തിൽ ആയത് കൊണ്ട് സീരിയലിൽ നിന്ന് പിന്മാറരുതെന്നും കുഞ്ഞിനെ അബോർട്ട് ചെയ്യണമെന്ന് സീരിയലിന്റെ അണിയറ പ്രവർത്തകർ അന്ന് തന്നോട് പറഞ്ഞെന്നുമാണ് ശ്രീകല പറയുന്നത്. എന്നാൽ താൻ അന്ന് സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു എന്നും ശ്രീകല വെളിപ്പെടുത്തി.

പക്ഷെ തന്റെ ജീവിതത്തിൽ തനിക്ക് നികത്താൻ പറ്റാത്ത നഷ്ടമായി മാറിയത് തന്റെ അമ്മയുടെ വിയോഗം ആണെന്ന് ശ്രീകല പറയുന്നു. അമ്മ തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നും അമ്മയോട് അനുവാദം ചോദിക്കാതെ താൻ ഒന്നും ചെയ്തിരുന്നില്ല എന്നും ശ്രീകല വ്യക്തമാക്കി. ശ്രീകലയുടെ ഈ വാക്കുകൾ ആണിപ്പോൾ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ അമ്മക്ക് ലിവർ സിറോസിസ് ആയിരുന്നു എന്നും വൈകിയാണ് ക്യാൻസർ ആയിരുന്നു എന്ന് അറിഞ്ഞതെന്നും ശ്രീകല പറയുന്നു. അമ്മ മരിച്ചപ്പോൾ തന്റെ ഭർത്താവ് യുകെയിൽ ആയിരുന്നു എന്നും താൻ ആ സമയത്ത് ഡിപ്രഷൻ സ്റ്റേജിൽ ആയിരുന്നു എന്നും മരിക്കാൻ വരെ താൻ തുനിഞ്ഞത് ആയിരുന്നു എന്നും ശ്രീകല തുറന്നു പറയുന്നു. തന്റെ അമ്മ വയ്യാതിരുന്ന സമയത്ത് പോലും തന്നെ പരിചരിച്ചിരുന്നു എന്നും ഒരിക്കലും ഇനി അങ്ങനെ ആരും തനിക്ക് അമ്മക്ക് പകരം ആവില്ലെന്നും ശ്രീകല പറഞ്ഞു. ശ്രീകലയുടെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Story Highlights: Sreekala Talks About Her Life