“ഇനി നിങ്ങൾ കണ്ട ലാലേട്ടനെ ആവില്ല കാണാൻ പോകുന്നത് ” ഇത് വമ്പൻ പ്രോജെക്ട് : ഓടിയനെ ശേഷം അവർ വീണ്ടും ഒന്നിക്കുന്നു !!

മോഹൻലാലും ശ്രീകുമാർ മേനോനും ഒരുമിച്ചു ചേരുമ്പോൾ ഒടിയൻ പോലെ ഒരു ചിത്രമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്.

വലിയ പ്രതീക്ഷയോടെ വന്ന് ഒന്നുമില്ലാതെ ആയി പോയ ചിത്രമാണ് ഒടിയൻ. എന്നാൽ വീണ്ടും ഇരുവരും ഒന്നിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. താനും മോഹൻലാലും ഒടിയൻ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് എന്ന സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇദ്ദേഹം തന്റെ മനസ്സുതുറന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ സാധിക്കും.

മിഷൺ കൊങ്കൺ എന്നാണ് ചിത്രത്തിന്റെ പേര്. ചരിത്രസിനിമ ആയതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികൾ ഉണ്ട് മോഹൻലാലിൻറെ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേ മോഹൻലാൽ എന്നാണ് അദ്ദേഹം പറയുന്നത്. ചില വമ്പൻ പദ്ധതികൾ മനസ്സിൽ ഉണ്ടെന്നും അത് സാക്ഷാൽകരിക്കാൻ ശ്രെമിക്കുമെന്നും ശ്രീകുമാര് മേനോന് പറഞ്ഞിരുന്നു. വളരെ മോശമായ രീതിയിൽ ഉള്ളതാണ് ഇതിൻറെ കമറ്റുകൾ. ഇതിന്റെ ആവശ്യം ഉണ്ടോ ലാലേട്ടന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിനുശേഷം മോഹൻലാലിൻറെ മുഖത്ത് വന്ന പല മാറ്റങ്ങളും ആളുകൾ എടുത്തുപറഞ്ഞിരുന്നു.

ശേഷം അദ്ദേഹത്തിൻറെ മുഖഭാവം ഒരേ പോലെയാണ് എന്ന രീതിയിൽ പല കമ്മന്റുകളും, അതുകൊണ്ടുതന്നെ ആളുകൾ ഇപ്പോൾ വീണ്ടും ചോദിച്ചു കൊണ്ടിരിക്കുകയാണ് ശ്രീകുമാര് മേനോനുമായി വീണ്ടും ഒരു സംരംഭം ആവശ്യമുണ്ടോന്ന്. എന്നാൽ ഇതിൽ മോഹൻലാലിൻറെ ഭാഗത്തുനിന്നും യാതൊരുവിധ ഔദ്യോഗിക സ്വീകരണങ്ങളും പുറത്ത് വന്നിട്ടില്ല.

Leave a Comment

Your email address will not be published.

Scroll to Top