Entertainment

വമ്പൻ തിരിച്ചുവരവിന് ശ്രീനാഥ് ഭാസി പടച്ചോനേ ഇങ്ങള് കാത്തോളീ ട്രെയിലർ വൈറൽ.

വമ്പൻ തിരിച്ചുവരവിന് ശ്രീനാഥ് ഭാസി പടച്ചോനേ ഇങ്ങള് കാത്തോളീ ട്രെയിലർ വൈറൽ.

ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന സിനിമയുടെ ട്രൈലെർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. കപ്പയിലേക്ക് ശേഷം ശ്രീനാഥ് ഭാസിയുടെ അഭിനയ മികവ് കൂടുതലായും എടുത്ത് കാണിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഇത്. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നു തന്നെ അത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് മികച്ച കമന്റുകൾ ചിത്രത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. ശ്രീനാഥിന്റെ ഒരു മികച്ച കരിയർ ബ്രേക്ക് സൃഷ്ടിക്കാൻ സാധ്യതയുള്ള കഥാപാത്രം തന്നെയായിരിക്കും ഈ കഥാപാത്രം എന്ന് എല്ലാവരും ഒരേ പോലെ പറയുന്നു.

ശ്രീനാഥ് ഭാസി, ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. “വെള്ളം”, “അപ്പൻ” എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് മികച്ച ചില ചിത്രങ്ങൾ.

രചന – പ്രദീപ് കുമാർ കാവുംന്തറ, എഡിറ്റിങ്ങ് – കിരൺ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, പി ആർ ഓ – മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് – ഹുവൈസ് എന്നിവരാണ് അണിയറ പ്രവർത്തകർ.

വമ്പൻ തിരിച്ചുവരവിന് ശ്രീനാഥ് ഭാസി പടച്ചോനേ ഇങ്ങള് കാത്തോളീ ട്രെയിലർ വൈറൽ.

Most Popular

To Top