ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്നും താരങ്ങൾ ആയിട്ടുള്ളവർ നിരവധിയാണ്.

അത്തരത്തിലൊരു താരമായിരുന്നു ശ്രീനാഥ്. നിരവധി ആരാധകരായിരുന്നു ശ്രീനാഥിന് ഉണ്ടായിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാർ സിംഗർ സീസൺ അവസാനിച്ചിട്ടും ശ്രീനാഥിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ശ്രീനാഥ് പുതിയ കുറച്ച് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. ശ്രീനാഥിന്റെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇത്.

സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ തന്റെ ആരാധകരോട് സംസാരിക്കാറുള്ള വ്യക്തിയാണ് ശ്രീനാഥ്. അശ്വതി എന്നാണ് ശ്രീനാഥിന്റെ ഭാവി വധുവിന്റെ പേര്. ശ്രീനാഥിന്റെ മധുരസ്വരത്തോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്നതാണ് സത്യം. സ്വന്തമായി യൂട്യൂബ് ചാനലും ശ്രീനാഥിന് ഉണ്ട്. യൂട്യൂബ് ചാനലിലൂടെ ഗാനവീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. പല ഗാനങ്ങളുടെയും കവർ സോങ്ങ് ആണ് താരം എപ്പോഴും ചെയ്യാറുള്ളത്. എല്ലാ ആരാധകരും ശ്രീനാഥിനോട് സ്ഥിരം ചോദിക്കുന്നോരു ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേന്ന്.

ഒരുകാലത്ത് ആരാധകർ ആവർത്തിച്ചു ചോദിച്ച ചോദ്യം ആയിരുന്നു ഇത്.ഇപ്പോഴത്തെ ചോദ്യങ്ങൾക്കുള്ള ഒരു മറുപടിയുമായാണ് ശ്രീനാഥ് എത്തിയത്. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഇതാണ് എല്ലാമെന്ന് പറയുന്നു. ഫോർഎവർ എന്ന് കുറിച്ചാണ് അശ്വതിക്കൊപ്പം ഉള്ള ചിത്രങ്ങൾ ശ്രീനാഥ് പങ്കുവച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്ത ധരിച്ചാണ് ശ്രീനാഥ് എത്തിയിരിക്കുന്നത്. പ്രിന്റഡ് കോട്ടൺ ലഹങ്കയിൽ സുന്ദരിയായാണ് അശ്വതി എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വളരെ ലളിതമായ ഒരു ചടങ്ങ് ആണ് ഇത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി ആരാധകരാണ് ശ്രീനാഥിന്റെ സംഗീതത്തിന് ഉള്ളത്.

ശ്രീനാഥ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും അത് മനസ്സിലാക്കാവുന്നതാണ്. മികച്ച കമന്റുകൾ ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശംസകളുമായി ആണ് കൂടുതൽ ആളുകളും എത്തിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം ആരാധകരെല്ലാം ഏറ്റെടുത്തുകഴിഞ്ഞു.
