അഭിനയവും സ്പോർട്സും കഴിഞ്ഞ് ബോളിവുഡിൽ പുതിയൊരു അരങ്ങേറ്റത്തിനോരുങ്ങി ശ്രീശാന്ത്

അഭിനയവും സ്പോർട്സും കഴിഞ്ഞ് ബോളിവുഡിൽ പുതിയൊരു അരങ്ങേറ്റത്തിനോരുങ്ങി ശ്രീശാന്ത്

ഒരു ക്രിക്കറ്റ് താരം എന്ന നിലയിലാണ് ശ്രീശാന്തിനെ കൂടുതലാളുകളും ഇഷ്ടപ്പെട്ട് തുടങ്ങിയത്. ക്രിക്കറ്റിൽ പ്രശസ്തനായ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം. പിന്നീട് മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി, ചില വിമർശനങ്ങൾ കാരണമാണ് ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചത്. പിന്നീട് പല ഭാഷകളിലെയും ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി. റിയാലിറ്റി ഷോകളിലും ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഒരു പുതിയ കഥാപാത്രമായി കൂടി എത്തുകയാണ് അദ്ദേഹം.

അഭിനയവും ഡാൻസ് നമ്പറുമായി മിനി സ്ക്രീനിലും ഒക്കെ കൈയടി നേടിയ അദ്ദേഹം ഇനി എത്താൻ പോകുന്നത് ഒരു ഗായകന്റെ റോളിൽ ആണ്. എൻഎൻജി ഫിലിംസിനു വേണ്ടി നിർമ്മിച്ച പാലാരൂൻ സംവിധാനം ചെയ്യുന്ന ഐറ്റം നമ്പർ വൺ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് ശ്രീശാന്ത് പിന്നണിഗാനരംഗത്തേക്ക് കൂടി ചുവടുവെയ്ക്കുന്നത്. ഈ ചിത്രത്തിലൊരു നിർണായകമായ വേഷം താരം ചെയ്യുന്നുണ്ട്. ഡാൻസിന് പ്രാധാന്യമുള്ള ഒരു മികച്ച എന്റർടൈൻമെന്റ് ആയാണ് ചെയ്യുന്നതായാണ് ചിത്രമെത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ശ്രീശാന്തിന്റെ കഥാപാത്രം അല്പം കോമഡി ടച്ചുള്ള കഥാപാത്രമാണെന്നാണ് ശ്രീശാന്ത് പറയുന്നത്.

ആളുകൾ വളരെയധികം ഇഷ്ടപ്പെടുന്ന ശ്രദ്ധ നേടാൻ സാധ്യതയുള്ള ഒരു പാട്ടാണ് താനതിൽ പാടിയത് എന്നും ശ്രീശാന്ത് പറയുന്നുണ്ട്.. സജീവ് മംഗലത്താണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.ഐറ്റം നമ്പർ വണ്ണിലെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കുമെന്നും അറിയാൻ സാധിക്കുന്നുണ്ട്. കൂടുതലായും സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ് ശ്രീശാന്ത്.

Leave a Comment

Your email address will not be published.

Scroll to Top