Entertainment

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നില്ലല്ലോ അപ്പോൾ യഥാർത്ഥ വില്ലൻ ഷവർമയല്ല നടി ശ്രീയ പ്രതികരിക്കുന്നു!

ഇപ്പോൾ കൂടുതലായും കേട്ടുവരുന്ന ഒരു കാര്യമാണ് ഷവർമ വിഷമാണെന്നും ഷവർമയിലെ വിഷാംശങ്ങൾ കണ്ടുപിടിക്കപ്പെട്ടുവെന്നുമൊക്കെ. ആർക്കും ഷവർമ കഴിക്കാൻ പോലും മനസ്സിലാകാത്ത ഒരു കാലഘട്ടമാണിത്.

ഈ സാഹചര്യത്തിൽ നടി ശ്രിയയുടെ ഒരു കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഷവർമയിലല്ല മറിച്ച് മായം കലർത്തുന്നത് സിസ്റ്റം ആണ് യഥാർത്ഥ വില്ലൻ എന്നാണ് നടി പറയുന്നത്. ഗൾഫിൽ ധാരാളം ഷവർമ കടകളുണ്ട്. ഒരുപാട് ആളുകൾ ഷവർമ കഴിക്കുന്നുണ്ട്. എന്നാൽ ഭക്ഷ്യവിഷബാധ ഒന്നുംതന്നെ അവിടെയുള്ളവർക്ക് സംഭവിക്കുന്നില്ല.അതിന് കാരണം അവിടെ നിയമങ്ങൾ കർശനമായതുകൊണ്ടാണ്. യഥാർത്ഥ വില്ലൻ ഷവർമ അല്ല.

ഷവർമ്മ കഴിച്ച് ചിലർ മരിക്കുന്നു. ഒരുപാട് പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ് പിരിച്ചു വിടുകയാണ് വേണ്ടത്. മന്ത്രിക്ക് രാജിവയ്ക്കുകയും ചെയ്യാം. ചിലർ മരിക്കുന്നു. ഒരുപാട് പേർക്ക് ഭക്ഷ്യവിഷബാധ. നമ്മുടെ നാട്ടിലെ വാർത്ത ആവർത്തിക്കാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളും ആണ്. തീർച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലി വാങ്ങുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ബന്ധപ്പെട്ട മന്ത്രി തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുകയാണ് വേണ്ടത്. ഭക്ഷ്യ വസ്തുക്കൾ വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കുകയും കട കർശനമായ പരിശോധനയ്ക്ക് നിയമലംഘകർക്ക് പിഴയും നൽകേണ്ട അവസ്ഥയിലേക്ക് വരണം. മനുഷ്യർക്ക് ധൈര്യമായി ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ജീവ ഭയമില്ലാത്ത കഴിക്കണമെങ്കിൽ ഇങ്ങനെ ഒരു നിയമം അത്യാവശ്യമാണ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ആവശ്യമായ ആധുനിക സൗകര്യങ്ങളുള്ള ലാബുകൾ വേണം. ഓരോ ജില്ലയിലും മഹാന്മാരുടെ പേരിൽ കുറെ പ്രതിമകൾ നിർമ്മിക്കുവാൻ കോടികൾ ചെലവിടുന്ന ഒരു നാടാണ്.

നമ്മുടെ തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനം ആയിരിക്കും. ഒരു പ്രയോജനവുമില്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അതേസമയം മനുഷ്യ ജീവന് ഭീഷണിയുയർത്തുന്ന ഭക്ഷ്യവിഷബാധയും ഭക്ഷണത്തിലെ മായം കലർത്തൽ നിയന്ത്രിക്കുവാൻ എന്തുകൊണ്ടാണ് നിയമങ്ങൾ നടക്കാത്തത്.

Most Popular

To Top