68 വയസുള്ള ലാലേട്ടൻ ആരാധിക,മോഹൻലാൽ ചിത്രം ആദ്യ ദിവസം കാണുന്ന ശ്രീദേവി അന്തർജനം .

മോഹൻലാൽ എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പ്രത്യേക വികാരമാണ്.

ഇത്രത്തോളം ആരാധകരുള്ള ഒരു മലയാളി നടൻ ഉണ്ടോ എന്ന് പോലും തോന്നും. അന്യഭാഷകളിൽ പോലും ലാലേട്ടൻ ആരാധകർ നിരവധി ആണ്. പ്രായഭേദമന്യെ മോഹൻലാൽ എന്ന വ്യക്തിയെ ആരാധിക്കുന്നവർ നിരവധിയാണ്. അത്തരത്തിലൊരു ആരാധികയെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ശ്രീദേവി അന്തർജനം എന്നാണ് ഇവരുടെ പേര്. 68 വയസ്സായ ഒരു കട്ട മോഹൻലാൽ ഫാൻ ആണ് ഇവർ. മോഹൻലാലിൻറെ സിനിമ പുറത്തിറങ്ങുന്ന ദിവസം കാണാനായി ഒരു ടിക്കറ്റ് കോട്ടക്കൽ തിയേറ്റർ ഉടമകൾ മാറ്റിവയ്ക്കും. മറ്റുള്ളവർ അഭിപ്രായം പറയുന്നതിന് മുൻപ് നേരിൽ കാണാൻ ആദ്യ ദിനം തന്നെ സിനിമ കാണുകയും ചെയ്യും.

ഒരു വല്ലാത്ത ആരാധനയാണ് ലാലേട്ടനോട് ശ്രീദേവി അന്തർജനത്തിന് ഉള്ളത്. ആരാധകരെല്ലാം എറ്റെടുക്കാറുണ്ട് പലപ്പോഴും ലാലേട്ടൻ ചിത്രങ്ങളെന്നത് ആണ് ലാലേട്ടനെ വ്യത്യസ്തനാക്കുന്നത്. നിരവധി വ്യത്യസ്തരായ ആരാധകരുണ്ട് എന്നതുമാണ്. പ്രായഭേദമന്യേ എല്ലാവരും സ്നേഹിക്കുന്നുണ്ട് മോഹൻലാൽ എന്ന നടനെ എന്ന് മനസ്സിലാക്കി തരികയാണ് ഓരോ വാർത്തകൾ. ഇപ്പോൾ ലാലേട്ടൻറെ ആറാട്ട് എന്ന ചിത്രമാണ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കയ്യടി നേടി ഓടിക്കൊണ്ടിരിക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ പഴയ തിരുവനന്തപുരം സ്ലാങ്ങ് ആണ് ലാലേട്ടൻ സംസാരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മികച്ച പ്രതികരണമാണ് ആറാട്ടിന് എല്ലായിടത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആരാധകരെല്ലാം ഏറ്റെടുത്തി രിക്കുകയായിരുന്നു. കുറേ കാലങ്ങൾക്കു ശേഷം ആ പഴയ ലാലേട്ടനെ തിരികെ കിട്ടിയ പോലെയാണ് ആരാധകർക്ക് തോന്നുന്നത്. അത്രത്തോളം എനർജിയിൽ ആണ് താരം എത്തിയിരിക്കുന്നത്.

Leave a Comment