മൂത്രമൊഴിക്കാതിരിക്കാൻ വേണ്ടി വെള്ളം കുടിക്കാതിരിക്കുക എന്നത് പോലെ. സൃന്ദ;വീഡിയോ

ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു സൃന്ദ.

പിന്നീട് മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഏറ്റവും പുതിയൊരു ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. അഞ്ചു കഥകളാണ് ചിത്രത്തിൽ പറയുന്നത്. അസംഘടിത മേഖലയിൽ ബുദ്ധിമുട്ട് അനുഭവികുന്ന സ്ത്രീകളുടെ പ്രതിനിധി കഥാപാത്രം ആണ് സിനിമയിൽ താരം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് കുഞ്ഞില മസിലമണി ആണ്.

ചിത്രത്തെക്കുറിച്ച് ഒക്കെ മനസ്സ് തുറക്കുകയാണ് ശ്രിന്ദ ഇപ്പോൾ. സൃന്ദയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്. വളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയം സിനിമ കൈകാര്യം ചെയ്യുന്നത്. അത് കേട്ടപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് താൻ ഉറപ്പിച്ചത് ആയിരുന്നു. യഥാർത്ഥ ജീവിതത്തിൽ അസംഘടിത വിഭാഗത്തിന് വേണ്ടി സമരം നയിച്ച വിജി എന്ന പെൺകുട്ടി ചിത്രത്തിലഭിനയിക്കുന്നുണ്ട്. സമര നായിക ആയി തന്നെയാണ് വിജി ചിത്രത്തിലുള്ളത് വിജി ചേച്ചി തന്നെ ഒരുപാട് സഹായിച്ചു എന്നും സൃന്ദ പറയുന്നുണ്ട്. സെറ്റിൽ വെറുതെയിരിക്കുമോൾ പഴയ കാര്യങ്ങൾ എല്ലാം ചർച്ചചെയ്യും. ചില രംഗങ്ങൾ എടുക്കുമ്പോൾ ചേച്ചി കാര്യങ്ങളൊക്കെ വിശദീകരിച്ചു തരും. വിജി ചേച്ചി അവർ ആയി തന്നെയാണ് അഭിനയിച്ചത്.

തനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. തുണിക്കടയിൽ മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികളും ഉണ്ട്. അവർ മൂത്രപ്പുരക്ക് വേണ്ടി നടത്തിയ സമരത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഭക്ഷണം പോലെ മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങൾ ആണ് അതും. മൂത്രമൊഴിക്കാതിരിക്കാൻ വേണ്ടി വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ എന്തുണ്ട് എന്ന് അഭിപ്രായപ്പെടുന്നുണ്ട് നടി. പ്രാഥമികമായ ആവശ്യങ്ങൾ ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ തന്നെ കൊടും ഭീകരതയാണ്.

വളരെ മികച്ച രീതിയിൽ ആണ് കുഞ്ഞില ചിത്രം കൈകാര്യം ചെയ്തത്. അവരുടെ അഭിപ്രായം ആ വിഷയത്തോടുള്ള സമീപനമെന്താണ് കാണിച്ചു തരുന്നുണ്ട്. സംവിധായകരിൽ സ്ത്രീപുരുഷൻ ഒന്നും ഇല്ല എന്നും താരം പറയുന്നുണ്ട്. കുഞ്ഞിരാമായണം 1983 എന്നീ ചിത്രങ്ങളിൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.

Leave a Comment