തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.| Srinivasan and Mohanlal’s friendship|

തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.| Srinivasan and Mohanlal’s friendship|

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള രണ്ട് വ്യക്തികളാണ് ശ്രീനിവാസനും മോഹൻലാലും. ഇരുവരും ഒരുമിച്ച് അടുത്ത സമയത്തായിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ എത്തിയിരുന്നത്. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നത്. കാരണം ഇരുവരെയും ഒരുമിച്ച് സിനിമകളിൽ കാണാൻ സാധിക്കാത്തത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വേദനിക്കുന്ന കാര്യമായിരുന്നു. കാരണം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടായിരുന്നു ഇവരുടെ. ഈ കൂട്ടുകെട്ടിൽ ഇപ്പോൾ വീണ്ടും ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് സന്തോഷം നിറയുന്ന നിമിഷം തന്നെ ആയി മാറിയിരിക്കുകയാണ്. ഏതൊരു സിനിമ പ്രേമിയുടെയും ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്ക് ആണ് ശ്രീനിവാസനും മോഹൻലാലും ഉള്ള നിമിഷങ്ങൾ എത്തുന്നത് എന്നതും ശ്രദ്ധനേടുന്ന കാര്യമാണ്.

ഇരുവരും വീണ്ടും ഒരുമിച്ചപ്പോൾ സിനിമ പ്രേക്ഷകർ അത് വലിയ ആഘോഷമാക്കിയതിന്റെ കാരണവും ഇതുതന്നെയാണ്. ദാസന്റെയും വിജയന്റെയും കണ്ടുമുട്ടൽ ഒക്കെ ഏറ്റെടുത്ത് പ്രേക്ഷകർ കാത്തിരിക്കുകയാണ്. അവരുടെ തിരിച്ചുവരവിന് വേണ്ടി. ഇപ്പോഴിതാ മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ ഇക്കാര്യത്തെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഏതൊരാളുടെയും ഹൃദയം നിറയുന്ന ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ..മോഹൻലാലിനെ മോഹൻലാലാക്കിയത് അയാൾ തൊണ്ണൂറുകൾക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കിൽ ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ മോഹൻലാലാക്കിയത്, അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ്.

ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചഭിനിയിച്ച സിനിമകൾ. നാടാടോടിക്കോറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകൾ. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകൾ, പട്ടിണികൾ, ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ, തരികിടകൾ, തെമ്മാടിത്തരങ്ങൾ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാർസിസിൽ സ്വന്തം ദൈനംദിന പ്രശ്നങ്ങൾ മറക്കാനും സഹായിച്ച സിനിമകൾ.ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്. അത് കണ്ട് ചിരിച്ചവരാണ്. കരഞ്ഞവരാണ്. ആ സിനിമകൾ കണ്ട് ഉള്ളിൽ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങൾക്ക് ചിറക് മുളച്ചവരാണ്.

അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമർശിച്ച് വിമർശകരായവരാണ്. ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനികളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്.ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തിൽ, നിത്യ വ്യവഹാരത്തിൽ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിർത്താൻ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കിൽ അത് മോഹൻലാൽ-ശ്രീനിവാസൻ ദ്വയമാണ്.

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു.ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. മലയാളി കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമാ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമർശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്.ഓർമയുടെ, ജീവിതത്തിന്റെ, പോയ കാലത്തിന്റെ ഒരു നേർത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തിൽ നിശ്ചലമാകുന്നുണ്ട്
Story Highlights:Srinivasan and Mohanlal’s friendship