Entertainment

കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ.ശിവദ മനസ്സ് തുറക്കുന്നു.!!

മോഹൻലാൽ ജിത്തു ജോസഫ് കോമ്പിനേഷനിലെത്തിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു 12 th മാൻ.

ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാർ വിജയകരമായി ചിത്രം സ്ട്രീമിംഗ് തുടരുകയാണ്. കാടിന്റെ നടുവിലേ ദുരൂഹത ഉണർത്തുന്ന ഒരു റിസോർട്ടും അവിടുത്തെ നിഗൂഢത നിറഞ്ഞ ചില സംഭവങ്ങളുമാണ് ചിത്രത്തിൽ പ്രമേയമായി വരുന്നത്.ഒരു മിസ്റ്ററി ത്രില്ലർ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രത്തിൽ ശിവദ അവതരിപ്പിച്ച ഡോക്ടർ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ശിവദയുടെ പുതിയ സിനിമകളുടെ ഒരു സമയമാണ്.ജയസൂര്യ പ്രേജേഷ് സെൻ കൂട്ടുകെട്ടിൽ എത്തുന്ന മേരി ആവാസ് സുനോയിലും കേന്ദ്രകഥാപാത്രത്തെ തന്നെയാണ് ശിവദ അവതരിപ്പിക്കുന്നത്. ഈ രണ്ട് സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ശിവദ. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്…

” സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചു വരാൻ ഇരിക്കുന്ന സമയത്താണ് ഈ രണ്ടു ചിത്രങ്ങൾ ലഭിക്കുന്നത്. രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടുന്നത് പറയുമ്പോൾ ശരിക്കും സന്തോഷമാണ്. മേരി ആവാസു സുനോ കണ്ടിട്ട് ഒരു സ്ത്രീ എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. ശിവദ അഭിനയിച്ച കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ. എനിക്ക് ഒരുപാട് ഫീൽ ചെയ്തു. ഞാൻ എന്നെത്തന്നെയാണ് സിനിമയിൽ കണ്ടത് എന്നാണ് അവർ പറഞ്ഞത്.

അവർക്ക് അത്തരത്തിൽ ആ കഥാപാത്രത്തിൽ റിലേറ്റ് ചെയ്യാൻ കഴിഞ്ഞുവെങ്കിലും അത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ കേൾക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത് എന്നാണ് താരം പറയുന്നത്. 12 th മാനിലേക്ക് തന്നെ വിളിക്കുന്നത് ജിത്തു ചേട്ടൻ ആണ്. ശിവദാ ഞാൻ ഒരു കൊച്ചു മൂവി ചെയ്യുന്നുണ്ട്. അതിൽ ഒരു കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞു. ഒക്കെ സാർ എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ചിത്രത്തെക്കുറിച്ചുള്ള ചെറിയ പെയിന്റിംഗ് ഒക്കെ ഞാൻ വരച്ചിരുന്നു. പിന്നീട് ആ ക്യാൻവാസ് വലുതായി.

പിന്നീട് ആണ് അദ്ദേഹം ചിത്രത്തിന്റെ നിർമ്മാണം ആശീർവാദ് പ്രൊഡക്ഷൻസ് ആണെന്ന് പറയുന്നത്. ലാലേട്ടനാണ് നായകൻ എന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതെ ത്രില്ലടിച്ചു പോയിരുന്നു. ലൂസിഫറിൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു കോമ്പിനേഷൻ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ കഴിഞ്ഞു. ശരിക്കും ഒരു കോളേജിലേക്ക് മടങ്ങി പോയതുപോലെ പോലെ. ഒരുപാട് താരങ്ങൾ ആയിരുന്നല്ലോ. ഇത്രയധികം സന്തോഷിച്ചതും മിസ്സ് ചെയ്തതുമായ ഒരു സെറ്റ് വേറെ ജീവിതത്തിലില്ല.

ആദ്യം ചെല്ലുമ്പോൾ പേടിയായിരുന്നു.പലരെയും എനിക്ക് നേരിട്ട് അറിയില്ല. പക്ഷേ അവിടെ ചെന്ന് എല്ലാവരും ആയി കൂട്ടായി. ഫുൾടൈം കളി തമാശ പറഞ്ഞു ചിരിച്ച് ആസ്വദിച്ചു ആണ് വർക്ക് ചെയ്യുന്നത്. ലാലേട്ടനും നന്ദു ചേട്ടനും എല്ലാവരും ഞങ്ങൾക്കൊപ്പം കൂടി. രാത്രി ഷൂട്ട് നടക്കുന്നുണ്ട്. എല്ലാവരും ഒന്നു വന്ന് അഭിനയിച്ചു പോയാൽ നന്നായിരുന്നു എന്ന് ഇടയ്ക്ക് ജിത്തു സാർ ഞങ്ങളെ ഓർമ്മിപ്പിക്കേണ്ടി വന്നു.

ഒരുപാട് ആസ്വദിച്ച് കണ്ട സിനിമയാണ് ദൃശ്യം ഒന്നും രണ്ടും. അത് വളരെ ആസ്വദിച്ച് എനിക്ക് ആ ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രമേയുള്ളൂ. കഥാപാത്രത്തെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത് എന്നാണ് ശിവദ പറയുന്നത്.

Most Popular

To Top