Entertainment

വിവാഹത്തിലും കൗതുകം ഒളിപ്പിച്ച ലേഡി സൂപ്പർ സ്റ്റാർ. നെറ്റ്ഫ്ലിക്സ് ഷൂട്ട് ചെയ്യുന്ന നയൻതാരയുടെ വിവാഹത്തിന്റെ പ്രത്യേകത ഇതാണ്.!!

മലയാളികൾക്ക് എന്നും അഭിമാനമുള്ള ഒരു നായികയാണ് നയൻതാര. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രിയപ്പെട്ട നടിയായി മാറി.

തേന്നിന്ത്യൻ സിനിമാലോകത്തെ തന്റെ ഉള്ളംകൈയിൽ ആക്കിയ നായിക. ഉയർച്ചയുടെ പടവുകൾ ഓരോന്നും കയറുമ്പോൾ അതിനിടയിൽ നയൻതാരയ്ക്കും ചില വിമർശന കാറ്റുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആ വിമർശനങ്ങൾ ഒന്നും അഭിനേത്രിയെ തെല്ലും ഉലച്ചില്ല എന്ന് പറയുന്നതാണ് സത്യം.

പലതരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയിലും നയൻതാര വിവാഹിതയായി എന്ന വാർത്തകളും നിറഞ്ഞുനിന്നു. അതിലൊന്നും നയൻസ് തളർന്നില്ല എന്ന് പറയുന്നതാണ് സത്യം. അവസാനം ഒരു പ്രത്യേക വേദിയിൽ വച്ച് തന്റെ പ്രണയത്തെ കുറിച്ച് അവർ തുറന്നുപറഞ്ഞു. താൻ ഒരു വ്യക്തിയുമായി പ്രണയത്തിലാണ്. അയാളുമായി ഒരുമിച്ച് ജീവിക്കുകയാണ്. വിവാഹമെന്ന യാതൊരു അടിസ്ഥാനവുമില്ലാതെ അയാളുടെ പ്രണയം ഏറ്റുവാങ്ങുകയാണ്.

ആ വേദിയിൽ തനിക്ക് ലഭിച്ച പുരസ്കാരത്തെ അവനുവേണ്ടി അവൾ സമ്മാനിച്ചു. ഏറെ പ്രണയം നിറഞ്ഞ മിഴികളോടെ അവന്റെ പേര് ആദ്യമായ് വേദിയിൽ അവൾ ഉച്ചചിരിച്ചു. അതേ വിഘ്നേശ്വരനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിലുള്ള പ്രണയം ആരാധകർ അറിയുന്നത് ആ ഒരു വേദിയിൽ വച്ചായിരുന്നു. പ്രണയം നിറഞ്ഞ വാക്കുകളോടെ തന്റെ പ്രിയപ്പെട്ടവന് വേണ്ടി അവൾ അവാർഡ് സമ്മാനിച്ചു കൊണ്ടാണ് ആ വേദിയിൽ തന്റെ പ്രണയത്തെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞത്.

വീണ്ടും വിമർശന കാറ്റുകൾ നയൻതാരയെ തേടിവന്നു. ഈ ബന്ധം അധികനാൾ തികയിക്കില്ല എന്ന് പറഞ്ഞവർ നിരവധിയായിരുന്നു. അവർക്ക് മുൻപിലൂടെ ഇതാ ആ പെൺകുട്ടി അവന്റെ കൈ പിടിക്കാൻ തുടങ്ങുകയാണ്. തിരുപ്പതിയിൽ വച്ച് ജൂൺ ഒൻപതിന് വിഘ്‌നേശിന്റെ നല്ല പാതിയായി നയൻതാര മാറുന്നു. ചെന്നൈയിൽ വച്ചായിരിക്കും സഹപ്രവർത്തകർക്ക് വേണ്ടിയുള്ള ആഘോഷം നടക്കുക.

ഇപ്പോൾ അറിയാൻ സാധിക്കുന്നത് നയൻതാരയുടെ വിവാഹം നെറ്റ്ഫ്ലിക്സ് ആണ് ഷൂട്ട് ചെയ്യുന്നത് എന്നാണ്. അതോടൊപ്പം തന്നെ വ്യത്യസ്തമായി അറിയാൻ സാധിക്കുന്ന മറ്റൊരുകാര്യം ഗൗതം മേനോന് ആയിരിക്കും ഇത് ഡയറക്ട് ചെയ്യുന്നത് എന്നാണ്. ഒരുപക്ഷേ നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു വിവാഹ ഒരാൾ സംവിധാനം ചെയ്യുന്നത്. ആ ഒരു പ്രത്യേകത കൂടി നയൻസ് വിഗ്നേഷ് വിവാഹത്തിന് എടുത്തു പറയാനുണ്ട് .

Most Popular

To Top