ആഷിക് അബുവിനും ടിനു പാപ്പച്ചൻ ഒപ്പം മോഹൻലാൽ, കൈ നിറയെ ചിത്രങ്ങളും ആയി താരരാജാവ്.

മലയാളത്തിൻറെ മഹാനടനാണ് മോഹൻലാൽ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇപ്പോൾ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് താരം.

അണിയറയിൽ ഒരുപാട് ചിത്രങ്ങളാണ് താരരാജാവിന് വേണ്ടി ഒരുങ്ങന്നത്. അദ്ദേഹം തന്നെ സംവിധാനം നിർവഹിക്കുന്ന ബാറോസ് എന്ന ചിത്രത്തിലെ തിരക്കിലും അദ്ദേഹം നിൽക്കുകയാണ്. ഈ ചിത്രം തീർത്ത മോഹൻലാൽ ജോയിൻ ചെയ്യുന്നത് ഏത് ചിത്രമായിരിക്കും എന്നായിരുന്നു ആളുകൾ എല്ലാം ഒരുപോലെ ചോദിച്ചത്.

ജിത്തുജോസഫ് ചിത്രമായ റാം പൃഥ്വിരാജ് ഒരുകുന്ന എമ്പുരാൻ എന്നീ ചിത്രങ്ങളെല്ലാം ലാലേട്ടൻറെ മികവു പുറത്ത് കാണിക്കുവാൻ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ തന്നെയാണ്. വിദേശത്ത് അടക്കം ഷൂട്ടിംഗ് ആവശ്യമുള്ളതുകൊണ്ട് തന്നെ ഇതിൽ പലതും മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് പ്രശ്നങ്ങൾ നില നിൽക്കുന്നതുകൊണ്ട് ബാറോസ് കഴിഞ്ഞ് മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രം ആഷിക് അബുവിനും ടിനു പാപ്പച്ചൻ ഒപ്പം ആണെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആദ്യമായാണ് ഈ ഒരു ടീമിനൊപ്പം മോഹൻലാൽ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ട്. ഇവർക്ക് മോഹൻലാൽ തന്നെ ഡേറ്റ് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരള കൗമാദി ആണ് ee റിപ്പോർട്ട്. അതോടൊപ്പം തന്നെ മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ഒരു ബോക്സിങ് ആസ്പദമാക്കിയ സ്പോർട്സ് ചിത്രം ഉപേക്ഷിച്ചു എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അതിനുവേണ്ടി ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ എല്ലാം വളരെ വൈറൽ ആയിരുന്നു. അതുകൊണ്ടു തന്ന എന്താകും ചിത്രം ഉപേക്ഷിച്ചത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

അൽഫോൺസ് പുത്രൻ രതീഷ് ബാലകൃഷ്ണൻ, പൊതുവാൾ ശ്യാം പുഷ്കർ എഴുതി വരും വൈശാഖ് ഡിജോ ജോസ് ആൻറണി എന്നിവരെ മോഹൻലാൽ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഓഫർ ആണ് ലാലേട്ടനെ ഇപ്പോൾ ലഭിക്കുന്നത്. അതൊക്കെ ലാലേട്ടൻ കമ്മിറ്റി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ജിത്തു ജോസഫിനെ പന്ത്രണ്ടാമത് മാനും ഷാജി കൈലാസിന് എലോൺ ഒക്കെയും ഉടനെ തന്നെ റിലീസ് എത്താനുള്ള ചിത്രങ്ങളാണ്. വൈശാഖ് ചിത്രം മോൺസ്റ്റർ ഈ കൂട്ടത്തിൽ തന്നെയുണ്ട്.

Leave a Comment