Entertainment

ചോറ് കഴിച്ചില്ലേൽ ഞാൻ വടിയെടുക്കുമെ.!ടീച്ചറെ ശാസിച്ചു വൈറൽ ആയ മിടുക്കൻ ഇതാണ്.|Student disciplining teacher|

ചോറ് കഴിച്ചില്ലേൽ ഞാൻ വടിയെടുക്കുമെ.!ടീച്ചറെ ശാസിച്ചു വൈറൽ ആയ മിടുക്കൻ ഇതാണ്.|Student disciplining teacher|

രസകരവും കൗതുകകരവുമായ ഒട്ടുമിക്ക വാർത്തകളും നമ്മൾ അറിയുന്നത് ഒരുപക്ഷേ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെയായിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും നമ്മെ പൊട്ടിച്ചിരിപ്പിക്കാൻ കഴിവുള്ളവതായിരിക്കും. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സമകാലിക വിഷയങ്ങൾ എല്ലാം തന്നെ ചിലർ വീഡിയോ രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ എത്തിക്കാറുണ്ട്. അതിൽ അവിചാരിതമായി സംഭവിക്കുന്ന വീഡിയോകളും ഉണ്ട്. അത്തരത്തിലുള്ള ഒരു കൊച്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

കുട്ടികളുടെ വീഡിയോയും വിശേഷങ്ങളൊക്കെ പൊതുവേ ആളുകൾക്ക് കേൾക്കാനും അറിയാനും താൽപര്യമുള്ള വിഷയങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു. ഒരു സ്കൂളിലെ ക്ലാസ് റൂമിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ്. കുഞ്ഞുങ്ങളെ ചോറ് കഴിച്ച സമയം കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ചോറ് കഴിക്കാതെ വന്നപ്പോൾ സങ്കടത്തോടെ ചോറ് കഴിക്ക് എന്നിട്ട് ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞ് എഴുതിയാൽ മതി അല്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയും എന്നൊക്കെ പറയുന്ന ഒരു കൊച്ചുകുട്ടിയാണ് താരമായി മാറിയത്.

ഇത്രയും പറഞ്ഞിട്ടും വീണ്ടും ചോറുണ്ണാൻ വൈകുന്ന ടീച്ചറിനോട് ഞാൻ വടി എടുക്കുമെന്നും അടി തരുമെന്ന് ഒക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നതും കാണാൻ സാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സംസാരമെന്നും ഹൃദ്യമായ കാഴ്ച തന്നെയാണ് എല്ലാ കാഴ്ചക്കാരനും സമ്മാനിക്കുന്നത്. അതിനാൽ തന്നെയാണ് ഈ വീഡിയോയും ശ്രദ്ധ നേടിയത്. വളരെ നിഷ്കളങ്കമായി തന്റെ ടീച്ചറിനെ കരുതുന്ന ഈ കുഞ്ഞായിരുന്നു കുറച്ചു ദിവസം സോഷ്യൽമീഡിയയുടെ താരം എന്നുതന്നെ പറയാം.

വളരെ പെട്ടെന്നാണ് വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഈ ഒരു വീഡിയോ ആളുകൾ ഏറ്റെടുത്തത്. ഇതിനോടകം ആയിരങ്ങളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് വരികയായിരുന്നു. നീണ്ടുനിന്ന രണ്ടുവർഷത്തെ കൊറോണ ഭീതി ക്ക് ശേഷമാണ് സ്കൂളുകൾ തുറന്നിരിക്കുന്നത്. ഒരുപാട് കുഞ്ഞുങ്ങളാണ് സ്കൂളുകളിലേക്ക് എത്തിയിരിക്കുന്നത്. അവരുടെ വാർത്തകളെല്ലാം തന്നെ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയും ചെയ്യാറുണ്ട് .
Story Highlights:Student disciplining teacher

Most Popular

To Top
$(".comment-click-13381").on("click", function(){ $(".com-click-id-13381").show(); $(".disqus-thread-13381").show(); $(".com-but-13381").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });