ഞാൻ വിവാഹിതയാവാൻ പോവുകയാണ് വരനെ പരിചയപ്പെടുത്തി സുബി സുരേഷ്|Subi Suresh getting married, she introduced her fiance

ഞാൻ വിവാഹിതയാവാൻ പോവുകയാണ് വരനെ പരിചയപ്പെടുത്തി സുബി സുരേഷ്|Subi Suresh getting married, she introduced her fiance

അവതാരികയായി മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സുബി സുരേഷ്. അവതാരിക എന്ന നിലയിൽ മാത്രമല്ല സിനിമാതാരം എന്ന നിലയിലും നിരവധി ആരാധകരാണ് സുബിക്ക് ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ അവതാരണ രംഗത്തെ തന്റേതായ മികവ് പുലർത്തുവാൻ സുബി സുരേഷിന് സാധിച്ചിരുന്നു. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് താരം. ഈ പരിപാടിയിൽ വെച്ച് ശ്രീകണഠൻ നായരോട് താരം പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

സുബി സുരേഷ് ഇതുവരെ വിവാഹിതയായിട്ടില്ല. തനിക്ക് ഒരു ബ്രേക്ക് ഉണ്ടായതുകൊണ്ടാണ് വിവാഹിതയാവാഞ്ഞത് എന്നും അറേഞ്ച്ഡ് മാരേജിനോട് താല്പര്യം ഇല്ലെന്നും ആയിരുന്നു താരം പറഞ്ഞിരുന്നത്. പ്രണയിച്ച് വിവാഹം കഴിക്കാനാണ് തനിക്ക് താല്പര്യം. അതിന് പറ്റുന്ന ഒരാളെ കിട്ടുകയാണെങ്കിൽ വിവാഹം കഴിക്കുമെന്നായിരുന്നു മുൻപ് പറഞ്ഞത്. ഇപ്പോൾ ഇതാ സുബി വിവാഹിത ആവാൻ പോവുകയാണ് എന്നാണ് പറയുന്നത്. കുറച്ചു നാളുകളായി തനിക്ക് പുറകെ ഒരാൾ കൂടിയിട്ടുണ്ട് എന്നും ഫെബ്രുവരിയിൽ വിവാഹം കഴിക്കണമെന്നാണ് അയാൾ തന്നോട് ആവശ്യപ്പെടുന്നത് എന്നുമാണ് സുബി പറയുന്നത്. ഏഴ് പവന്റെ താലി അയാൾ ഓർഡർ ചെയ്തിരിക്കുകയാണ്. തീർച്ചയായും താൻ പറയുന്നത് കള്ളമല്ല എന്നും സുബി പറയുന്നുണ്ട്. ഇത് സത്യമുള്ള ഒരു പരിപാടിയാണ് ഈ പരിപാടിയിൽ കള്ളം പറയരുത് പറ്റിക്കരുത് എന്ന് ശ്രീകണ്ഠൻ നായർ പറയുമ്പോഴാണ് ഇത് കള്ളമല്ല എന്ന് സുബി പറയുന്നത്. കലാഭവൻ മണിയെ കുറിച്ചും തന്റെ അച്ഛനെക്കുറിച്ചും ഒക്കെയുള്ള ഓർമ്മകളും ഈ ഒരു പരിപാടിയിൽ സുബി സുരേഷ് പങ്കുവെക്കുന്നുണ്ടായിരുന്നു.

തന്റെ വിവാഹത്തിന് 10 പവൻ സ്വർണം തരാമെന്ന് കലാഭവൻ മണി പറഞ്ഞതായിരുന്നു എന്നും ഷാജോണും ധർമ്മജനും ഒക്കെ ഈ പറഞ്ഞ കാര്യത്തിന് സാക്ഷികളാണ് എന്നും സുബി പറയുന്നു.
Story Highlights: Subi Suresh getting married, she introduced her fiance