Entertainment

വിവാഹം ഉണ്ടാകും..! എന്നെ ചിരിപ്പിക്കുന്നവൻ. വിവാഹത്തെ കുറിച്ച് സുചിത്ര. ആളെ മനസിലായി എന്ന് ആരാധകർ.

വിവാഹം ഉണ്ടാകും..! എന്നെ ചിരിപ്പിക്കുന്നവൻ. വിവാഹത്തെ കുറിച്ച് സുചിത്ര. ആളെ മനസിലായി എന്ന് ആരാധകർ.

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ആരാധകർ നിരവധി ഉണ്ടായിരുന്ന ഒരു മത്സരാർഥി ആയിരുന്നു സുചിത്ര നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിൽ സജീവസാന്നിധ്യമായിരുന്നു സുചിത്ര നായർ. വാനമ്പാടി ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് സൂചിത്രാ അവതരിപ്പിച്ചത് വാനമ്പാടിയിലെ കഥാപാത്രം ആരാധകർക്കിടയിൽ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്ന ഒരു കഥാപാത്രം കൂടിയാണ്. പദ്മിനി എന്ന വില്ലത്തിയായി പക്വതയോടെ തന്നെ അഭിനയിക്കുവാൻ സുചിത്രയ്ക്ക് സാധിച്ചിരുന്നു.

ആ ഒരു കഥാപാത്രം താരത്തിന്റെ കരിയർഗ്രാഫ് തന്നെ മാറ്റി എഴുതി എന്നതാണ് സത്യം. പിന്നീട് നിരവധി മികച്ച പരിപാടികളിൽ താരം എത്തി. ഏഷ്യാനെറ്റിലെ തന്നെ പല പരിപാടികളിലും അതിഥി ആയും സുചിത്ര എത്തിയിരുന്നു. എപ്പോഴും ശക്തിയായ മത്സരാർഥി തന്നെയായിരുന്നു സുചിത്ര. അവസാനം സ്വയം നോമിനേറ്റ് ചെയ്താണ് സുചിത്ര ബിഗ് ബോസ് പരിപാടിയിൽ നിന്നും പുറത്താകുന്നത് പോലും. വീടിനുള്ളിൽ പോലും ആരും സുചിത്രയെ നോമിനേറ്റ് ചെയ്തിരുന്നില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസരം സുചിത്രയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തന്നെ ആരെങ്കിലും പ്രകോപിപ്പിക്കാൻ വരികയാണെങ്കിൽ അവർക്ക് ചുട്ട മറുപടി നൽകുന്ന സുചിത്രയെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അഖിലും സൂരജും സുചിത്രയും ഒരുമിച്ചായിരുന്നു ബിഗ് ബോസ് ഹൗസിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നത്.

സുചിത്ര ബിഗ്ബോസിൽ നിന്നും പോയ സമയത്ത് അഖിലിന് സൂരജിനും അത് സഹിക്കാൻ സാധിക്കാത്ത ദുഃഖവും ആയിരുന്നു. സുചിത്ര പോകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ സുചിത്രയുടെ ഒരു പഴയ ഇന്റർവ്യൂ ആണ് ശ്രദ്ധനേടുന്നത്. ഇന്റർവ്യൂവിൽ സുചിത്രയുടെ വിവാഹത്തെക്കുറിച്ച് ആണ് ചോദിക്കുന്നത്. അതിനു സുചിത്ര പറയുന്ന മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. വിവാഹം കഴിക്കില്ല എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. തീർച്ചയായും വിവാഹം ഉണ്ടാകും. പക്ഷേ എനിക്കൊരു സ്വപ്നമുണ്ട്. ഒരു രണ്ടു സിനിമയെങ്കിലും അഭിനയിച്ചതിനു ശേഷം വിവാഹം ചെയ്യണമെന്ന്.

അതാണ് സ്വപ്നം. അതിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഒരു രണ്ട് സിനിമയിലും അഭിനയിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നും സുചിത്ര പറയുന്നുണ്ട്. പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളെ കുറിച്ചും സുചിത്ര പറയുന്നു. പോസിറ്റീവ് ആയ ഒരാളായിരിക്കണം, തന്നെ ചിരിപ്പിക്കാൻ കഴിയുന്ന ആളായിരിക്കണം.

അങ്ങനെയൊക്കെയാണ് ഒരു പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളിൽ സുചിത്ര പറയുന്നത്. സുചിത്രയുടെ സ്വപ്നങ്ങൾ കേട്ടുകൊണ്ട് ഇപ്പോൾ ബിഗ് ബോസ് ആരാധകർ പറയുന്നത് അഖിലിനെ ഉദ്ദേശിച്ചാണോ പണ്ട് സുചിത്ര ഇത് പറഞ്ഞത് എന്നാണ്. സുചിത്ര പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്ള വ്യക്തിയാണ് അഖിൽ എന്നും രസകരമായ രീതിയിൽ ആളുകൾ പറയുന്നുണ്ട്.

Most Popular

To Top