Entertainment

മറ്റൊരു അമ്മയിൽ എനിക്ക് പിറന്ന സഹോദരി, ദൈവം നിന്നെ എനിക്ക് തന്നതിൽ ഞാൻ ഭാഗ്യവതിയാണ്, മാഷുറയെ കുറിച്ച് സുഹാനയുടെ വാക്കുകൾ|Suhana talkes about Mashura

മറ്റൊരു അമ്മയിൽ എനിക്ക് പിറന്ന സഹോദരി, ദൈവം നിന്നെ എനിക്ക് തന്നതിൽ ഞാൻ ഭാഗ്യവതിയാണ്, മാഷുറയെ കുറിച്ച് സുഹാനയുടെ വാക്കുകൾ|Suhana talkes about Mashura

സോഷ്യൽ മീഡിയയ്ക്ക് വളരെ പരിചിതമായ മുഖങ്ങളാണ് ബഷീറും ഭാര്യമാരും. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് മാഷുറ. മാഷുറയുടെ വീഡിയോകൾക്കൊക്കെ ആരാധകർ നിരവധിയാണ്. പലപ്പോഴും പങ്കുവയ്ക്കുന്ന വീഡിയോകൾ ട്രെന്റിങ്ങിൽ എത്തുകയും ചെയ്യാറുണ്ട്. മാഷുറയും സുഹാനയും എപ്പോഴും പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങൾ തന്നെയാണ്. ഒരേ വീട്ടിൽ ഒരു പിണക്കവും ഇല്ലാതെ സഹോദരിമാരെ പോലെ ഒരാളുടെ രണ്ടു ഭാര്യമാർ എങ്ങനെ കഴിയും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അതുകൊണ്ടുതന്നെ ശ്രദ്ധ നേടാറുണ്ട്.

അടുത്ത സമയത്തായിരുന്നു മാഷുറയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. പിറന്നാളിന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രേക്ഷകരെ അറിയിച്ചിരുന്നു. പിറന്നാൾ സംബന്ധമായ ഷോപ്പിംഗ് മറ്റും നേരത്തെ തന്നെ ശ്രെദ്ധ നേടിയിരുന്നു. ഇപ്പോൾ ബഷീറും ആശംസിച്ചിരിക്കുന്ന പിറന്നാൾ ആശംസകൾ ആണ് ശ്രദ്ധ നേടുന്നത്. മാഷുറയ്ക്കൊപ്പം ഉള്ള ഒരു കണ്ണാടി സെൽഫി പങ്കുവെച്ചുകൊണ്ട് ബഷീർ പിറന്നാളാശംസകൾ അറിയിച്ചിരുന്നു. പിറന്നാൾ ആശംസകൾ മോളെ എന്നായിരുന്നു. സുഹാന മാഷുറയെ കുറിച്ച് എഴുതിയത് മറ്റൊരു അമ്മയിൽ എനിക്ക് പിറന്ന സഹോദരി നമ്മൾ തമ്മിലുള്ള ബന്ധം ഞാനെന്നും ആഘോഷിക്കും.

ദൈവം നിന്നെ എനിക്ക് തന്നതിൽ ഞാൻ ഭാഗ്യവതിയാണ് എന്നൊക്കെയാണ് സുഹാന കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റുകൾക്ക് താഴെ നിരവധി ആളുകളാണ് സമിശ്രമായ കമെന്റുകളുമായി എത്തുന്നത്. പലരും വിമർശനാത്മകമായ കമന്റുകളാണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നത് എന്നും ഇതൊക്കെ അഭിനയമാണ് എന്നുള്ള തരത്തിലാണ് ചിലർ കമന്റുകളുമായി എത്തുന്നത്. നിങ്ങളുടെ ഈ സ്നേഹം എന്നും ഇതേപോലെ തന്നെ നിലനിൽക്കട്ടെ എന്നും ആ സ്നേഹത്തിന് ഒരു കോട്ടവും തട്ടാതിരിക്കട്ടെ എന്ന് ഒക്കെ കമന്റ് ചെയ്യുന്നുണ്ട്. പലപ്പോഴും വിമർശനാത്മകമായ കമന്റുകൾ പറയുന്നവർക്ക് കിടിലൻ മറുപടിയാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്.
Story Highlights: Suhana talkes about Mashura

മറ്റൊരു അമ്മയിൽ എനിക്ക് പിറന്ന സഹോദരി, ദൈവം നിന്നെ എനിക്ക് തന്നതിൽ ഞാൻ ഭാഗ്യവതിയാണ്, മാഷുറയെ കുറിച്ച് സുഹാനയുടെ വാക്കുകൾ|Suhana talkes about Mashura

Most Popular

To Top