Entertainment

അകാലത്തിൽ വേർപിരിഞ്ഞ ഭർത്താവിന്റെ ഓർമ്മയിൽ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സുമലത.

അകാലത്തിൽ വേർപിരിഞ്ഞ ഭർത്താവിന്റെ ഓർമ്മയിൽ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സുമലത.

ഒരുകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരു നടി തന്നെയായിരുന്നു സുമലത. മലയാളികൾക്ക് സുമലത എന്ന പേരിനേക്കാൾ ഒരുപക്ഷേ പരിചയം തൂവാനത്തുമ്പികളിലെ ക്ലാര എന്ന പേരായിരിക്കും. മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുമലത എന്ന് ഒറ്റവാക്കിൽ പറയാം. വളരെ പെട്ടെന്ന് തന്നെ താരം തന്റെതായ സ്ഥാനം മലയാളത്തിൽ ഉറപ്പിച്ചിരുന്നു. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ മലയാളത്തിൽ താരം തിളങ്ങിയിട്ടുള്ളു. പക്ഷേ ആ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്ന ചിത്രങ്ങളായിരുന്നു.

നിറക്കൂട്ട്, തൂവാനത്തുമ്പികൾ,ന്യൂഡൽഹി, നായർസാബ്, ഇസബെല്ല, താഴ്വാരം, തുടങ്ങിയ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങൾ മാത്രമായിരുന്നു. ഇതിലെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് എന്നും മലയാളികളുടെ മനസ്സിൽ സജീവസാന്നിധ്യമാണ് സുമലത. കന്നഡ സിനിമയിലെ മുൻനിര താരമായിരുന്ന അമ്പരീഷിനെയാണ് സുമലത തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവസാന്നിധ്യമാണ് സുമലത. 2018 നവംബർ 27 നായിരുന്നു അംബരീഷിന്റെ വിയോഗം. ഭർത്താവിനെ പ്രണയിച്ച സുമലതയെ അത് നല്ല രീതിയിൽ തന്നെ ബാധിച്ചിരുന്നു എന്നതാണ് സത്യം.

അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ പൊട്ടിക്കരഞ്ഞു നിൽക്കുന്ന സുമലതയെയായിരുന്നു കാണാൻ സാധിച്ചിരുന്നത്. പ്രിയപ്പെട്ടവന്റെ വിടവാങ്ങലിന് ശേഷമാണ് അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കൊണ്ട് രാഷ്ട്രീയത്തിലേക്ക് സുമലത ചുവടുവയ്ക്കുന്നത്. അംബരീഷിന്റെ പിറന്നാൾ ദിനമായ ഇന്ന് തന്റെ പ്രിയതമനെ കുറിച്ച് സുമലത എഴുതിയ കുറിപ്പാണ് ഈ പോസ്റ്റ് നേടുന്നത്.

ആകാശത്തിന് അതിരുകളില്ല. അംബരീഷ് എന്നാൽ ആകാശത്തിന്റെ നാവു എന്നർത്ഥം. നിങ്ങളുടെ സ്നേഹനിർഭരമായ ഹൃദയത്തിന് അതിരുകൾ ഇല്ലായിരുന്നു. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് ഞങ്ങളെല്ലാം വിട്ടുപോയത്. സന്തോഷത്തിന്റെ ഒരു ജീവിതകാലം. ഒപ്പം പരിധിയില്ലാത്ത സ്നേഹവും. എക്കാലത്തെയും വലിയ ഹൃദയം ഉള്ള മനുഷ്യന് 70 വയസ്സ് ഒരു ചെറിയ സംഖ്യയാണ്. എങ്കിലും നിങ്ങൾ എന്നും ജീവിക്കും. പിന്നെ സ്നേഹത്തിനു പ്രായമില്ല. എന്നേക്കും എന്നായിരുന്നു സുമലത ഹൃദയസ്പർശിയായി കുറിച്ചത്. ഇരുവരുടെയും നിരവധി സുഹൃത്തുക്കൾ അദ്ദേഹത്തിന് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ആ പ്രണയം ജീവിതത്തിലും തുടർന്നു കൊണ്ടുപോകുവാൻ രണ്ടുപേർക്കും സാധിച്ചിരുന്നു. പ്രണയത്തിനിടയിൽ വെച്ച് അംബരീഷിന്റെ വേർപ്പെടൽ നന്നായി ഉലച്ചു കളഞ്ഞിരുന്നു.

Most Popular

To Top