Entertainment

ഇന്നത്തെ നിലയിലേക്ക് എത്താൻ ഒരുപാട് വൃത്തികേടുകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. സണ്ണി ലിയോൺ.

ഇന്നത്തെ നിലയിലേക്ക് എത്താൻ ഒരുപാട് വൃത്തികേടുകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. സണ്ണി ലിയോൺ.

സിനിമാലോകത്ത് സൂപ്പർതാരങ്ങളെക്കാൾ ആരാധകരുള്ള ഒരു നടിയാണ് സണ്ണി ലിയോൺ. ഒരു പ്രോൺ സ്റ്റാറിന് ഇത്രത്തോളം ആരാധകർ ഉണ്ടാകുന്നത് ഒരുപക്ഷേ സണ്ണി ലിയോണിന് തന്നെയായിരിക്കും. എന്നാൽ തന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു വന്ന ഒരാളാണ് സണ്ണി ലിയോൺ. അതുകൊണ്ടുതന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ എല്ലാം സജീവ സാന്നിധ്യവുമാണ് താരം. സണ്ണി ലിയോൺ ഒരുപാട് കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും ആണ് സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചത്. എല്ലാവരും വളരെ മോശമായി മാത്രം നോക്കിക്കാണുന്ന പോൺ സിനിമാലോകത്തു നിന്നും ബോളിവുഡിലേക്ക് ചേക്കേറി അവിടെ തന്റെതായ ഒരു ഇടം നേടുകയും ചെയ്യുക എന്നു പറയുന്നത് ചെറിയ കാര്യമല്ല.

അങ്ങനെ ഒരു കാര്യം ചെയ്ത വ്യക്തിയാണ് സണ്ണി ലിയോൺ. അതിനിടയിൽ പലതരത്തിലുള്ള അധിക്ഷേപങ്ങളും നിന്ദനങ്ങളും ഒക്കെ സോഷ്യൽമീഡിയയിലും അല്ലാതെയും ഒക്കെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് സണ്ണിക്ക്. എന്നാൽ വിമർശകരേ കൊണ്ട് പോലും പിന്നീട് സണ്ണി ചേച്ചി എന്ന് വിളിപ്പിച്ച ഒരു വ്യക്തിയാണ് സണ്ണി ലിയോൺ. അത് താരത്തിന്റെ കഴിവ് തന്നെയാണ്. തന്റെതായ രീതിയിൽ ഇന്ന് വലിയൊരു ആരാധകവൃന്ദത്തെ തന്നെയാണ് സണ്ണിലിയോൺ നേടിയിട്ടുള്ളത്. ഒരു സിനിമാതാരത്തെക്കാളും കൂടുതൽ ആരാധകരാണ് സിനിമ ലോകത്ത് സണ്ണി ലിയോണിന് ഉള്ളത് എന്ന് വളരെ വ്യക്തമായി തന്നെ ആർക്കും പറയാൻ സാധിക്കും. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും ഒരേ പോലെ ആരാധിക്കുന്ന ഒരു നടിയാണ് സണ്ണി ലിയോൺ.

ഇത്രയും ആരാധകർ ഉണ്ടെങ്കിലും ഒരുകാലത്ത് സണ്ണിയെ പരസ്യത്തിലെ മോഡൽ ആക്കാൻ വിസമ്മതിച്ച പല കമ്പനികളും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഇപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സണ്ണി മനസ്സ് തുറക്കുകയാണ്. ഭൂതകാലത്തിന്റെ പേരിൽ തന്നോട് വ്യത്യാസം കാണിക്കുന്ന വസ്ത്ര മേക്കപ്പ് ബ്രാൻഡുകളെ കുറിച്ചാണ് താരം മനസ്സുതുറന്നത്. അത് വേദനിപ്പിക്കുന്നതാണ്. അവരുടെ പരസ്യചിത്രത്തിൽ തന്നെ കാണിക്കാൻ ഇന്ത്യയിലെ ഒരു ബ്രാൻഡ് തയ്യാറാകില്ലന്നത് തന്നെ വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റുള്ളവരുടെയത്രയും അത് നന്നാക്കാൻ ആകില്ലെന്നാണ് പറയുക. ഒരു പരിപാടിക്ക് എനിക്ക് വസ്ത്രം നൽകാൻ ഒരു വസ്ത്ര ബ്രാൻഡ് തയ്യാറായില്ല.

ഞാൻ അവരെ സംബന്ധിച്ച് അത്ര വലിയ ആളായിരുന്നില്ല എന്നാണ് പറഞ്ഞത്. അപ്പോൾ പിന്നെ എന്ത് ചെയ്യും. ഞാൻ ബ്രാൻഡുകൾ ആരംഭിച്ചു. ലോകം എങ്ങനെ കാണും എന്ന് ഞാൻ തന്നെ കാണിച്ചു. ഒരുപാട് പ്രോജക്ടുകൾ ഉണ്ട്. ഒരു സിനിമയ്ക്കായി കരാർ ഒപ്പിടുമ്പോൾ വെറുമൊരു യെസ് പറയുകയാണ് പലരും കരുതിയത്. പക്ഷെ സത്യത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ അത് അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതായി തോന്നും.. ചിന്തിച്ചു നോക്കൂ നിങ്ങൾ ഒരു വസ്തു വിൽക്കാൻ പറയുമ്പോൾ അത് നിരസിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം. നിരസിച്ച ഒരുപാട് പ്രൊജക്ടുകൾ ഉണ്ട്.

എനിക്ക് ഭാഗമാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നത്. തന്നെ പലരും ഇപ്പോഴും കാണുന്നത് പോൺ നായിക ആയി തന്നെ ആണ്. എന്നാൽ എന്റെ വേരുകളിൽ താൻ അഭിമാനിക്കുന്നുണ്ട്. അങ്ങനെയും താരം തുറന്നു പറയുന്നുണ്ട്. ഞാൻ ഞാനാണ്. എന്റെ ഭൂതകാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. ഞാൻ ഇന്ത്യയിലേക്ക് വന്നത് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ്. എനിക്ക് നടക്കില്ല എന്ന് കരുതിയ നല്ല കാര്യങ്ങൾ ലോകത്തിന്റെ മറ്റൊരു കോണിൽ വന്ന ചെയ്യാൻ വേണ്ടിയാണ് ഞാൻ വന്നത്.

ഞാൻ ജീവിക്കുന്നത് സ്വപ്നത്തിലാണ്. ആ യാത്രയാണ്. യഥാർത്ഥ കഥയാണ് അത്. ഇന്നത്തെ നിലയിലേക്ക് എത്താൻ ഒരുപാട് വൃത്തികേടുകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട് പക്ഷേ അതിനർത്ഥം ഞാൻ കരുത്തുള്ളവൾ അല്ല എന്നല്ല. എനിക്ക് നേരെയുള്ള ആക്രമണങ്ങളെയും നേരിടാൻ എനിക്ക് കരുത്തുണ്ട്. ഞാനൊരു പോരാളിയാണ്

Most Popular

To Top