ZEE5-ൽ ഗംഭീര വരവേൽപ്പ് നേടി സൂപ്പർ ശരണ്യ., ഏറ്റവുമധികം ആളുകൾ കണ്ട ചിത്രമായി സ്ട്രീമിംഗിലും സൂപ്പർ ആയി സൂപ്പർ ശരണ്യ .

വെബ് സീരീസ്, ഡിജിറ്റൽ റിലീസുകൾ, പുത്തൻ പുതിയ സിനിമകൾ അങ്ങനെ വ്യത്യസ്തമായ വിനോദങ്ങളുടെ ഒരു വലിയ മായാലോകം തന്നെയാണ് ZEE5 എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം.ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും മാറാടിയിലും ബംഗാളി മുതൽ ഗുജറാത്ത് വരെയുണ്ട് ZEE5 കാഴ്ചകൾ. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന വിനോദങ്ങൾ നൽകുവാനുള്ള ZEE5 ന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. മലയാളത്തിലെ മികച്ച ചിത്രമായ സൂപ്പർ ശരണ്യ എന്നാ അനശ്വര രാജൻ ചിത്രം ഇപ്പോൾ ZEE5 ൽ റിലീസിന് എത്തിയപ്പോൾ ഗംഭീര പ്രതികരണം ആണ് ലഭിക്കുന്നത്.

അനശ്വര നായികയായെത്തുന്ന ചിത്രം സ്ട്രീമിങ് ആരംഭിച്ചത് ഞായറാഴ്ച ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇതിനോടകം തന്നെ തിയേറ്ററുകളിൽ നിന്ന് എന്നത് പോലെ ഓടിടിയിൽ ചിത്രത്തിന് ലഭിച്ചത്. മാറുന്ന കലാലയ ജീവിതങ്ങളുടെ നേർചിത്രം പറയുന്ന ഒരു ന്യൂജനറേഷൻ ചിത്രമാണ് സൂപ്പർ ശരണ്യ. കോവിഡ് പ്രശ്നങ്ങൾ കാരണം തീയേറ്ററിൽ പോയി ചിത്രം കാണാതിരുന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഇപ്പോൾ ZEE5 പുതിയ ഒരു വിനോദ വിസ്മയം തീർത്തത്. യാത്രകളിലോ ഇടവേളകളിലോ വീട്ടിലിരുന്നു ആസ്വദിക്കുവാൻ സാധിക്കും ഇനി മുതൽ സൂപ്പർ ശരണ്യ. മികച്ചൊരു ദൃശ്യവിസ്മയം സിനിമാപ്രേമികൾക്ക് നൽകുക എന്ന താല്പര്യത്തോടെയാണ് ZEE5 പ്ലാറ്റ്ഫോമുകൾ നിലനിൽക്കുന്നത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിച്ച ഒരു ചിത്രമായിരുന്നു സൂപ്പർ ശരണ്യ. അനശ്വര രാജൻ ആയിരുന്നു ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയത്. അതോടൊപ്പം മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗിരീഷ് എഡിയും ഷെബിൻ ബെക്കറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ജസ്റ്റിൻ വർഗീസ് ആയിരുന്നു. 2020 ജനുവരി 7 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. വാണിജ്യപരമായും ചിത്രം വിജയിക്കുകയായിരുന്നു ചെയ്തത്. ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കുവാൻ ചിത്രത്തിനു സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇനി മുതൽ ചിത്രം ഏത് സമയത്തും ZEE5 ൽ ആസ്വദിക്കാൻ കഴിയും.

ZEE5 അടുത്തിടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പുതിയ വെബ് സീരീസുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ZEE5 തമിഴിലെ മുതൽ നീ മുടിയും നീയും വിലങ്ങും ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ zee 5ലെ ഏറ്റവും വലിയ എന്റർടെയ്‌നറുകളും സസ്പെൻസ് ത്രില്ലറുകളും ആയി മാറി. മാധ്യമങ്ങൾ ഇഷ്ടപ്പെടുന്ന, ജനങ്ങളുടെ പ്രിയപ്പെട്ട രണ്ട് റിലീസുകൾക്കും ഇൻഡസ്‌ട്രിയിൽ നിന്നും വലിയ അംഗീകാരങ്ങളാണ് ലഭിച്ചു. തെലുങ്കിലെ ബംഗരാജും കന്നഡയിലെ ഗരുഡ ഗമന വൃഷബ വാഹനവും ആ ഭാഷകളിലും ബ്ലോക്ക്ബസ്റ്ററുകളാണ്.

സൂപ്പർ ശരണ്യയും 1000-ത്തിലധികം സിനിമകളും വെബ് സീരീസുകളും ടെലിവിഷൻ സീരിയലുകളും www.zee5.com-ൽ കാണാം.

Leave a Comment

Your email address will not be published.

Scroll to Top