തിരക്കിനിടയിൽ പൃഥ്വി മുംബൈയിൽ വരും. എന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കും ബീച്ചിൽ ഇരിക്കും. റോഡ് അരികിൽ നിന്ന് ചായ കുടിക്കും. പ്രണയകാലത്തെ കുറിച്ച് സുപ്രിയ |Supriya Menon talkes about her love story

തിരക്കിനിടയിൽ പൃഥ്വി മുംബൈയിൽ വരും. എന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കും ബീച്ചിൽ ഇരിക്കും. റോഡ് അരികിൽ നിന്ന് ചായ കുടിക്കും. പ്രണയകാലത്തെ കുറിച്ച് സുപ്രിയ |Supriya Menon talkes about her love story

മലയാള സിനിമയുടെ ഒരു ഭാവികാല മമ്മൂട്ടിയാണ് പൃഥ്വിരാജ് എന്ന് പറയണം. പൃഥ്വിരാജ് സുപ്രിയ ദമ്പതിമാരുടെ പ്രണയവും വളരെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക്. മികച്ച ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി പൃഥ്വിരാജ് മാറിയത്. ഒരുപാട് പെൺകുട്ടികൾ പൃഥ്വിരാജിനെ ആഗ്രഹിക്കുന്ന സമയത്ത് ആയിരുന്നു പൃഥ്വിരാജ് മുംബൈയിലെ ജേർണലിസ്റ്റ് ആയ സുപ്രീയുമായി പ്രണയത്തിലാകുന്നതും ഇത് വിവാഹത്തിൽ കലാശിക്കുന്നതും. 2011ലാണ് ഇവർ വിവാഹിതരാകുന്നത്. ഇവരുടെ പ്രണയകഥയെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സുപ്രിയ. എൻഡി ടിവിയിൽ ജോലി ചെയ്യുമ്പോൾ ശ്രീനിവാസ് ജയൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

മമ്മൂട്ടി മോഹൻലാൽ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ച് പോലും അന്ന് തനിക്ക് അറിയില്ല. സഹപ്രവർത്തകയായ ഒരു കൂട്ടുകാരിയാണ് ഒരു മൊബൈൽ നമ്പർ തന്നിട്ട് പറഞ്ഞത് മലയാള സിനിമയിലെ ഒരു യുവതാരമാണ് സിനിമയെക്കുറിച്ച് ഒക്കെ നല്ല ധാരണയുള്ള കക്ഷിയാണ് നീ ഒന്ന് വിളിച്ചു നോക്ക് ഉപകാരപ്പെടും എന്ന്. ഞാൻ വിളിക്കുകയും ആ ഒരൊറ്റ കോൾ കൊണ്ട് എന്റെ ജീവിതം മാറുകയും ആയിരുന്നു ചെയ്തത്. ഞങ്ങൾ തമ്മിൽ അതോടെ കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താരകുടുംബത്തിലെ ആണെന്നോ ഒന്നും എനിക്കറിയില്ല. ഞങ്ങളുടെ സൗഹൃദം ദൃഢമായിരുന്നു. തിരക്കിനിടയിൽ പ്രിഥി മുംബൈയിൽ വരും. എന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കും ബീച്ചിൽ ഇരിക്കും. റോഡ് അരികിൽ നിന്ന് ചായ കുടിക്കും.

അന്ന് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിയ്ക്ക്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാട് സംസാരിക്കും. നാലു വർഷത്തെ പരിചയത്തിന് ശേഷം ആയിരുന്നു ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിക്കുന്നത്. എന്നോടൊത്തു നടന്ന പൃഥ്വിയായിരുന്നു ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അല്ലാതെ ഒരു താരത്തെ ആയിരുന്നില്ല എന്നായിരുന്നു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സുപ്രിയ മനസ്സ് തുറന്നത്.
Story Highlights: Supriya Menon talkes about her love story