Entertainment

പൃഥ്വിരാജ് വിവാഹിതനാകാൻ പോവുകയാണെന്ന് അറിഞ്ഞു ഒരുപാട് പെണ്‍കുട്ടികള്‍ മരിക്കാൻ തുടങ്ങി ഇതറിഞ്ഞപ്പോള്‍ സുപ്രിയ പറഞ്ഞത് ഇങ്ങനെ |Supriya talkes about Prithiviraj girlfans

പൃഥ്വിരാജ് വിവാഹിതനാകാൻ പോവുകയാണെന്ന് അറിഞ്ഞു ഒരുപാട് പെണ്‍കുട്ടികള്‍ മരിക്കാൻ തുടങ്ങി ഇതറിഞ്ഞപ്പോള്‍ സുപ്രിയ പറഞ്ഞത് ഇങ്ങനെ |Supriya talkes about Prithiviraj girlfans

ഒരുകാലത്ത് പെൺകുട്ടികളുടെ സ്റ്റൈലിഷ് ആരാധന കഥാപാത്രം ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ ആരാധിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക് കേരളക്കരയിൽ ഉണ്ടായിരിക്കില്ല എന്നതായിരിക്കും സത്യം. തന്റെ ആരാധികമാരെ എല്ലാം നിരാശനാക്കി കൊണ്ടായിരുന്നു പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്. ഈ സമയത്തെക്കുറിച്ച് ഇപ്പോൾ തുറന്നു സംസാരിക്കുകയാണ് സുപ്രിയ മേനോൻ . പൃഥ്വിരാജിന്റെ ആരാധകന്മാരെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെയാണ്, പൃഥ്വിരാജിനോട് അല്ല പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രങ്ങളോടാണ് അവർക്ക് ശരിക്കും ആരാധന തോന്നിയിട്ടുള്ളത്.

ക്ലാസ്മേറ്റ്സിലെ സുകുവിനോടും സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞിനോടും ഒക്കെ പലർക്കും പ്രണയം തോന്നിയിട്ടുണ്ടായിരിക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ പൃഥ്വിരാജ് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറ്റാർക്കും അറിയില്ല. യഥാർത്ഥ ജീവിതത്തിലെ പൃഥ്വിയോട് ഒരുപക്ഷേ പ്രണയം തോന്നിയില്ല എന്നും ഏറെ രസകരമായ രീതിയിൽ സുപ്രിയ പറയുന്നുണ്ട്. പൃഥ്വിരാജ് വിവാഹിതനാവാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ചില പെൺകുട്ടികൾ ചാവാൻ പോവുകയാണ് എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെയൊന്നും നടക്കരുത്. അന്നത്തെ ദിവസം അങ്ങനെ എന്തെങ്കിലും നടന്നാൽ അത് അപശകുനമായല്ലേ വിചാരിക്കുവെന്ന്.

സ്ക്രീനിൽ കാണുന്ന പൃഥ്വിയോട് മാത്രമാണ് എല്ലാവർക്കും സ്നേഹം തോന്നുന്നത്. അദ്ദേഹത്തെ നേരിട്ട് എത്രപേർക്ക് അറിയാം. ചിലപ്പോൾ വളരെ ക്ലോസ് സർക്കിളിൽ ഉള്ള കുറച്ചുപേർക്കറിയാം. കൂട്ടുകാർക്കും ഫാമിലിക്ക് ഒക്കെ. എങ്കിലും എന്നെപ്പോലെ ആർക്കും പറയാമെന്ന് തോന്നുന്നില്ല എന്നും ഏറെ രസകരമായി പറയുന്നുണ്ട്. റിയൽ ലൈഫിൽ പൃഥ്വിരാജ് എങ്ങനെയാണ് എന്ന് അറിഞ്ഞാൽ എന്ന് ചിരിച്ചുകൊണ്ട് സുപ്രിയ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഓരോ അഭിമുഖങ്ങളിലും വളരെ മികച്ച രീതിയിലാണ് സുപ്രിയ സംസാരിക്കാറുള്ളത്. ഈ അഭിമുഖത്തിലും സുപ്രിയ ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ ശക്തമായി രീതിയിൽ തന്നെ സംസാരിച്ചിരുന്നു. അതിൽ ഒന്നായിരുന്നു കൂട്ടിലിട്ട് അടച്ച് വളർത്തിയത് അല്ല എന്ന വാക്കുകൾ. ഇത് പലർക്കും ഇൻസ്പിരേഷൻ തന്നെയായിരുന്നു. എന്റെ അച്ഛനും അമ്മയും കൂട്ടിലിട്ട് വളർത്തിയത് അല്ല എന്നായിരുന്നു സുപ്രിയ പറഞ്ഞിരുന്നത്. സുപ്രിയയുടെ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ തേടുകയും ചെയ്തിരുന്നു.
Story Highlights: Supriya talkes about Prithiviraj girlfans

Most Popular

To Top