ഹൃദയത്തിലെ ബൺ പൊറോട്ടയ്ക്ക് കാരണം സുരാജും ഹരീഷ് കണാരനും ; വീഡിയോ

പ്രേക്ഷകരുടെ മനസ്സിൽ എല്ലാം വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു ഹൃദയം എന്ന ചിത്രം.. ചിത്രത്തിലെ ഓരോ രംഗങ്ങളും ആരാധകരുടെ മനസ്സിൽ വല്ലാതെ തന്നെ ഇടം നേടി എന്ന് പറയുന്നതായിരിക്കും സത്യം. ഓടിട്ടി റിലീസ് ആയ ചിത്രം എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

തീയേറ്ററിൽ ഒരു കോടിയോളം രൂപ സ്വന്തമാക്കിയ ശേഷമാണ് ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഹൃദയം എത്തുന്നത് എന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു രംഗമുണ്ടായിരുന്നു പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശൻ പൊറോട്ടയും ബീഫും കഴിക്കുന്ന ഒരു രംഗം, അതിലെ കട ഏതാണെന്ന് പല ആളുകളും ചോദിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ട് വിനീത് ശ്രീനിവാസൻ ഒരു കുറിപ്പ് ഇട്ടതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിനീത് പങ്കുവച്ച കുറിപ്പ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. ഹൃദയം കണ്ട് ഒരുപാട് പേർ ചോദിച്ച ഒരു കാര്യമാണ് അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലംകോട് നിന്നും പൊള്ളാച്ചി പോകുന്ന റൂട്ടിൽ 2 കിലോമീറ്റർ പോയാൽ ഇടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പചേട്ടൻറെ കടയാണ്.

സുരാജ് ചേട്ടനും ഹരീഷ് കണാരനും ആണ് എന്നെ അവിടെ ആദ്യം കൊണ്ടു പോയത്. കിടിലൻ പൊറോട്ട കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിന് വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടൻ കടയിൽ ഇപ്പോൾ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷേ അദ്ദേഹം കൈപ്പുണ്യം ഉള്ള നല്ല മനുഷ്യനാണ്. എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ്. ഇങ്ങനെയാണ് വിനീത് കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് കമൻറുകൾ എഴുതിയിരിക്കുന്നത്. നിങ്ങൾ നല്ലൊരു മനുഷ്യനാണ് വിനീത് ചേട്ടാ.

അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത് എന്നൊക്കെയാണ് ആളുകൾ പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കേ കഴിയു, വീണ്ടും വിനീത് ശ്രീനിവാസൻ എന്ന സാധാരണ മനുഷ്യനെ കണ്ട ഒരു അവസ്ഥയാണ് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top