ഏത് റോൾ കൊടുത്താലും നിസ്സംഗ ഭാവം എന്ന മീറ്ററിൽ മാത്രം അഭിനയികുന്ന നടൻ. സുരാജിന്റെ അഭിനയത്തെ വിമർശിച്ച് ആരാധകൻ |Suraj Venjaramood acting criticizes by fan

ഏത് റോൾ കൊടുത്താലും നിസ്സംഗ ഭാവം എന്ന മീറ്ററിൽ മാത്രം അഭിനയികുന്ന നടൻ. സുരാജിന്റെ അഭിനയത്തെ വിമർശിച്ച് ആരാധകൻ |Suraj Venjaramood acting criticizes by fan

സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സുനിൽ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന റോയ് എന്ന ചിത്രം പുറത്തു വന്നത് ഡിസംബർ 9 ആയിരുന്നു. സോണി ലൈവിലൂടെ ആണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തിയത്. വളരെ മികച്ച അഭിപ്രായങ്ങളാണ് റോയ് എന്ന ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സൂരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിമർശനമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഏത് റോള് കൊടുത്താലും നിസ്സംഗഭാവം എന്ന മീറ്ററിൽ മാത്രം അഭിനയിക്കുന്നത് നടൻ എന്ന് പറഞ്ഞുകൊണ്ടാണ് സുരാജ് വെഞ്ഞാറമൂട് പരാമർശിച്ചു കൊണ്ടുള്ള ഈ ഒരു കുറിപ്പ് അഹമ്മദ് ബഷീർ എന്ന വ്യക്തി തുടങ്ങുന്നത്. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹത്തിന്റെ സ്ഥായിഭാവമാണ് കാണാൻ കഴിയുന്നത്. ഓരോ റോളും ആവശ്യപ്പെടുന്ന മനോഭാവം പുള്ളിയിൽ ഉണ്ടാവില്ല. അത് എന്തുകൊണ്ടാണ് എന്നറിയില്ല. സംവിധായകങ്ങനെ പറയുന്നതാണോ.? അതോ സുരാജ് സ്ഥിരം ഈ ഒരു മീറ്ററിൽ പിടിക്കുന്നതാണോ എന്നത് വ്യക്തമല്ല.

സിനിമയിൽ തന്നെ ഒന്നിത്തിരി റൊമാന്റിക് ആകാൻ സംവിധായകൻ സുരാജിനോട് പറയാമായിരുന്നു, തമാശ റോളുകൾ സുരാജിന്റെ തന്നെ കടമെടുത്ത വേളയിൽ സീരിയസ് റോളിലേക്ക് കൂട് മാറിയ സുരാജിന് നിലവിൽ സീരിയസ് റോളുകളിൽ കണ്ടുമടുത്ത ഒരു അവസ്ഥയാണ് ഇത് എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…ഏത് റോൾ കൊടുത്താലും നിസ്സംഗ ഭാവം എന്ന മീറ്ററിൽ മാത്രം അഭിനയികുന്ന നടൻ. മിക്ക സിനിമയിലും പുള്ളിയുടെ സ്ഥായീഭാവം മാത്രം കാണാൻ കഴിയും. ഓരോ റോളും ആവശ്യപെടുന്ന മനോഭാവം പുള്ളിയിൽ പ്രകടമാവുന്നില്ല.എന്തുകൊണ്ടാണ് ഇങ്ങനെ ?? സംവിധായകർ അങ്ങനെ പറയുന്നത് ആണോ ?? അതോ സുരാജ് സ്ഥിരം ഈ മീറ്ററിൽ പിടിക്കുന്നത് ആണോ ??റോയ് സിനിമയിൽ തന്നെ ഒന്നു ഇത്തിരി romantic ആകാൻ സംവിധായകന് സുരാജിനോട് പറയാമായിരുന്നു. തമാശ റോളുകൾ കണ്ടു മടുത്ത വേളയിൽ serious റോളുകളിലേക്കു കൂടു മാറിയ സുരാജിനെ നിലവിൽ serious റോളുകളിലും കണ്ടു മടുത്ത അവസ്‌ഥ.Story Highlights: Suraj Venjaramood acting criticizes by fan