Entertainment

ലാലേട്ടനെ എന്തോരം ആളുകളാണ് ഈയൊരു കാര്യത്തിൽ പ്രാകുന്നത് എന്ന് സുരാജ്.|Suraj Venjaramood on Mohanlal|

ലാലേട്ടനെ എന്തോരം ആളുകളാണ് ഈയൊരു കാര്യത്തിൽ പ്രാകുന്നത് എന്ന് സുരാജ്.|Suraj Venjaramood on Mohanlal|

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. എങ്കിലും മത്സരാർത്ഥികളുടെ വിശേഷങ്ങൾ തീരുന്നില്ല. ഇപ്പോൾ മത്സരാർത്ഥികളുടെ അഭിമുഖങ്ങളും മറ്റും ആയി വിശേഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ്സ് വേദിയിൽ വച്ച് അവതാരകനായ മോഹൻലാൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധനേടുന്നത്. ബിഗ് ബോസിനെ ഇത്രത്തോളം വളർത്തി വലുതാക്കിയതിൽ അവതാരകൻ മോഹൻലാലിന് വലിയ പങ്കുണ്ട്. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം ബിഗ്ബോസ് കാണുന്നതും നിരവധി ആളുകളാണ്.

അദ്ദേഹത്തെ രണ്ടുദിവസം കാണാമല്ലോ എന്ന് മാത്രം കരുതി കാണുന്നവരാണ് ബിഗ്ബോസിൽ കൂടുതൽ എന്ന് പറയേണ്ടിയിരിക്കുന്നു. ബിഗ്‌ബോസിന് ശേഷം ഉള്ള പുതിയ പരിപാടിയെക്കുറിച്ച് പരിചയപ്പെടുത്താൻ വേണ്ടി സുരാജ് വെഞ്ഞാറമൂടിനെ ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ സമയത്ത് മോഹൻലാൽ വിളിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് സുരാജ് മോഹൻലാലിനെകുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നത്. ബിഗ് ബോസ് ഷോയുടെ അവതാരകൻ ആയതിനുശേഷം പ്രാക്ക് കിട്ടുന്നുണ്ടോ എന്ന് സുരാജ് ചോദിച്ചപ്പോഴാണ് മോഹൻലാൽ നർമ്മം കലർന്ന മറുപടി പറയുന്നത്. ലാലേട്ടൻ ഒക്കെ എന്തോരം പ്രാക്ക് ആണ് ഓരോ എവിക്ഷൻ എപ്പിസോഡുകൾ കഴിയുമ്പോൾ വാങ്ങിച്ചു കൂട്ടുന്നത്. മത്സരാർത്ഥികൾക്ക് ഇവിടെയിരുന്ന് ചിരിച്ചാൽ മതി ലാലേട്ടൻ അനുഭവിക്കുന്ന പ്രാക്ക് ഒക്കെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നാണ് സുരാജ് മത്സരാർത്ഥികളോടും മോഹൻലാലിനോടും ഒക്കെയായി ചോദിച്ചിരുന്നത്. സുരാജിന്റെ ചോദ്യത്തിന് മോഹൻലാൽ പറയുന്ന മറുപടിയും ശ്രദ്ധേയമായിരുന്നു.

സുരാജ് പറഞ്ഞത് ശരിയാണ് മത്സരാർത്ഥികൾക്ക് അറിയില്ല ചിലപ്പോൾ ഞാൻ കാറിൽ പോകുമ്പോൾ നമ്മൾ കാണുന്ന ചിലരൊക്കെ സംസാരിക്കും. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ നമ്മളെ കാണുന്നവരൊക്കെ ഓടിവന്ന് നമ്മുടെ അടുത്ത് വന്ന് പറയും. അയാളെ ഇറക്കി വിടണം കേട്ടോ ഭയങ്കര കുഴപ്പമാണ് എന്ന്. ചിലർ എയർപോർട്ടിൽ കാണുമ്പോൾ സംസാരിക്കാൻ വരും. ഇന്ന് ലാൽ സർ മറ്റേയാളെ ഇറക്കിവിട്ടില്ലെങ്കിൽ ഞാൻ ഇനി ഒരു സിനിമ പോലും കാണില്ല എന്ന്. ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്ന രീതിയിലാണ് ആളുകൾ പറയുന്നത്. ബിഗ് ബോസിലെ കാര്യങ്ങളൊക്കെ ഒരു പ്രോസസ് പ്രവർത്തനത്തിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് സൂരാജ് പറഞ്ഞത് കറക്റ്റാണ് നീ എന്നെ പ്രാകിയിട്ടുണ്ടോ എന്ന് സുരാജിനോട് മോഹൻലാൽ ചോദിക്കുന്നുണ്ട്.
Story Highlights:Suraj Venjaramood on Mohanlal

To Top
$(".comment-click-14081").on("click", function(){ $(".com-click-id-14081").show(); $(".disqus-thread-14081").show(); $(".com-but-14081").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });