ഇനിയൊരു ജന്മമുണ്ടെങ്കിൽ തനിക്ക് രാധികയുടെ ഭർത്താവായി തന്നെ ജനിക്കണം. അധികം ആരും അറിയാത്ത സുരേഷ് ഗോപി രാധിക പ്രണയം.

നിരവധി ആരാധകരുള്ള ഒരു നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയെ പോലെ നിരവധി ആരാധകരുള്ള ഭാര്യ രാധികയ്ക്കും ഉള്ളത്. സിനിമാമേഖലയിലെ മാതൃക ദമ്പതിമാരാണ് ഇവർ എന്ന് പറഞ്ഞാലും തെറ്റില്ല. അത്രത്തോളം ആരാധകരാണ് ഇവർക്ക് ഉള്ളത്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. അഭിനയ ജീവിതവും തന്നെ രാഷ്ട്രീയ ജീവിതവും ഒരേപോലെ കൊണ്ടുപോകുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി.

തന്റെ കുടുംബത്തിന് വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകുന്നത്. പൊതുപ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും വീട്ടിലെ എല്ലാകാര്യങ്ങളിലും സുരേഷ് ഗോപി ഉണ്ടായിരിക്കും. സുരേഷ് ഗോപി ഭാര്യയെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ തനിക്ക് രാധികയുടെ ഭർത്താവായി തന്നെ ജനിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഭൂമിയിൽ തനിക്ക് ഏറെ ഇഷ്ടമുള്ളതു മഴയാണ് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. പൊതുവേദിയിൽ അടക്കം എല്ലായിടത്തും സുരേഷ്ഗോപി എത്തുന്നത് ഭാര്യ രാധികയ്ക്ക് ഒപ്പമാണ്. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്.

അഞ്ച് മക്കളാണ് സുരേഷ് ഗോപിക്ക് ഉള്ളത്. അതിൽ ഒരാളാണ് കാറപകടത്തിൽ മരണപ്പെടുന്നത്. ഒന്നര വയസ്സിലാണ് മകൾ ലക്ഷ്മി മരിക്കുന്നത്. ഗോകുൽ സുരേഷ് സിനിമ മേഖലയിൽ ഇപ്പോൾ സജീവ സാന്നിധ്യം കൂടിയാണ്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക അധികം ആർക്കും അറിയാത്ത ഒരു മികച്ച ഗായിക കൂടിയാണ്. പലപ്പോഴും സുരേഷ് ഗോപിക്കൊപ്പം പൊതുവേദികളിൽ എത്തുന്ന രാധിക ഗാനം ആലപിക്കാറുണ്ട്. എന്നാൽ ഗാന രംഗത്തേക്ക് വരാൻ രാധികയ്ക്ക് താല്പര്യമില്ല. കുടുംബം തന്നെയാണ് രാധികയ്ക്ക് പ്രധാനം. ഭർത്താവ് സുരേഷ് ഗോപിക്ക് എല്ലാവിധ പിന്തുണകളും രാധികയുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്.

കലാജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിന് ഒക്കെ രാധിക നൽകുന്ന പിന്തുണ വളരെ വലുതാണ്. സോഷ്യൽ മാധ്യമങ്ങളിൽ പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകേണ്ടി വരുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ഇത്തരം ട്രോളുകളിൽ നിന്നും ഒക്കെ അദ്ദേഹത്തിന്റെ മനസ്സിനെ മാറ്റിയെടുക്കുന്നത് രാധികയുടെ സ്നേഹം തന്നെയാണ്. അദ്ദേഹത്തിന് പിന്തുണ നൽകുന്ന ഒരു അടുത്ത സുഹൃത്ത് കൂടിയാണ് രാധിക
