
30 വയസ്സായ പെൺകുട്ടികളെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തനിക്ക് കൊതി തോന്നും,അവൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുങ്കിൽ 32 വയസ്സ് ഉണ്ടാകും.|Suresh Gopi cries at the memory of his daughter|

പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം വളരെ പ്രിയപ്പെട്ട ഒരു നടനാണ് സുരേഷ് ഗോപി. നടൻ, രാഷ്ട്രീയപ്രവർത്തകൻ, എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ താരമാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പാപ്പാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഈ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഇതിനോടകം പല അഭിമുഖങ്ങളിലും നടൻ എത്തുകയും ചെയ്തു. ഒരു അഭിമുഖത്തിൽ എത്തി സുരേഷ് ഗോപി പൊട്ടികരയുന്ന കാണാൻ സാധിച്ചിരിക്കുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ വേദനകളെ കുറിച്ച് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞത്.

തന്റെ മകൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുങ്കിൽ 32 വയസ്സ് ഉണ്ടാകുമെന്നും 30 വയസ്സായ പെൺകുട്ടികളെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തനിക്ക് കൊതി തോന്നും എന്നും താൻ മരിച്ചു ചിത എരിഞ്ഞാലും ആ ഭസ്മത്തിന് പോലും തന്റെ വേദന മായ്ക്കാൻ കഴിയില്ല എന്നൊക്കെയാണ് സുരേഷ് ഗോപി പറയുന്നത്. അത്രമാത്രം തന്റെ മകളെ സ്നേഹിച്ചഒരു അച്ഛനെയാണ് ഇവിടെ കാണാൻ സാധിച്ചത്. അഭിമുഖം ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണ് എന്ന് പറഞ്ഞ സമയത്തായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് സുരേഷ് ഗോപി മകളെ കുറിച്ച് വാചാലയാത്.. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. സ്വന്തം മകൾക്ക് വേണ്ടിയാണ് അച്ഛൻ മരിച്ചു പോയ മകളെ ഓർത്ത് ഇന്നും വേദനിക്കുകയാണ് സുരേഷ് ഗോപി എന്ന അച്ഛൻ ഇന്നും.

അദ്ദേഹം ചെയ്യുന്ന ഓരോ കാരുണ്യപ്രവർത്തനങ്ങൾ തന്റെ മകളുടെ പേരിലാണ് ചെയ്യുന്നത്. മകൾക്ക് വേണ്ടിയാണ് അദ്ദേഹം ഓരോ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തിട്ടുള്ളത്. മകൾ ഏതോ ഒരു ലോകത്ത് ഇതൊക്കെ കാണുന്നുണ്ട് എന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ട്..ഏതൊരു വേദിയിലും മകളെ കുറിച്ച് പറയുമ്പോൾ ഇടറാതെ അല്ലാതെ സംസാരിക്കാൻ സുരേഷ് ഗോപിക്ക് സാധിക്കില്ല. ഈ വേദിയിലും അദ്ദേഹം കരഞ്ഞു കൊണ്ട് തന്നെയാണ് സംസാരിച്ചിരുന്നത്.
സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായി അച്ഛനും മകനും ഒരുമിച്ച് ഒരു സ്ക്രീനിലെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം നടി നൈല ഉഷയാണ് ചിത്രത്തിൽ നായികയായി എത്തിയത്.ചിത്രത്തെ ഏറ്റെടുക്കാൻ കാത്തുനിൽക്കുകയാണ് പ്രേക്ഷകർ.
Story Highlights:Suresh Gopi cries at the memory of his daughter
