ഇതാണ് ഞങ്ങ പറഞ്ഞ നടൻ ..!യഥാർത്ഥ ഹീറോ ആണെന്ന് തെളിയിച്ചു സുരേഷ് ഗോപി!!

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി.

മലയാളത്തിലെ ഒരു സൂപ്പർ താരമെന്നതിനേക്കാളുപരി തന്നെ ഏറ്റവും കൂടുതൽ താരം ശ്രദ്ധനേടുന്നത് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ തന്നെയാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി താരം മാറാറുണ്ട്. അടുത്തകാലത്തായി മിമിക്രി കലാകാരന്മാർക്ക് വേണ്ടി എല്ലാ വർഷവും രണ്ട് ലക്ഷം രൂപ നൽകുമെന്ന് താരം ഉറപ്പു പറഞ്ഞിരുന്നത് വലിയ വാർത്തയായി തന്നെ മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അദ്ദേഹം ഉറപ്പ് പാലിച്ചിരിക്കുകയാണ്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻറെ അഡ്വാൻസായി ലഭിച്ച രണ്ടു ലക്ഷം രൂപയാണ് മിമിക്രി കലാകാരന്മാർക്ക് വേണ്ടി അദ്ദേഹം നൽകിയിരിക്കുന്നത്. പറയുന്നത് വെറും വാക്കല്ല എന്നും അത് പാലിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം ഇപ്പോൾ തെളിയിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈയൊരു വാർത്ത ശ്രെദ്ധ നേടിയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യം അദ്ദേഹം ചെയ്തുവല്ലോന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

പലരും ചില കാര്യങ്ങൾ പറയുകയും എന്നാൽ പിന്നീട് മറന്നു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്ന സുരേഷ് ഗോപി മറ്റുള്ളവർക്ക് മുൻപിൽ മാതൃകയായി മാറിയിരിക്കുന്നത്.

അഭ്രപാളിയിലെ മികച്ച കഥാപാത്രങ്ങൾ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും താൻ ഹീറോയാണ് കാണിച്ചുതരികയാണ് സുരേഷ് ഗോപി. അദ്ദേഹം തന്നെയാണ് യഥാർത്ഥ താരം എന്ന് പറയാം.

Leave a Comment

Your email address will not be published.

Scroll to Top