Entertainment

കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ഗോപി.|Suresh Gopi in a stylish look in Kozhikode

കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ഗോപി.|Suresh Gopi in a stylish look in Kozhikode

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ആക്ഷൻ കിങ് ആയി വാണ സുരേഷ് ഗോപി ഇന്ന് വീണ്ടും പാപ്പാനായ പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷി സംവിധാനം ചെയ്ത പാപ്പാൻ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചു വരവ് സുരേഷ് ഗോപി നടത്തിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് സുരേഷ് ഗോപി എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു എങ്കിലും.

ശേഷം വന്ന കാവൽ ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാൽ നിരാശ സമ്മാനിച്ചുമില്ല. ശേഷം വന്ന പാപ്പൻ ആവട്ടെ വീണ്ടും പഴയ പ്രതാപകാലം സുരേഷ് ഗോപിക്ക് നേടി കൊടുക്കുകയായിരുന്നു ചെയ്തത്. ഇനിയും സുരേഷ് ഗോപിയുടെതായ പുറത്തിറങ്ങാനിരിക്കുന്നത് മെഹും മൂസ എന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് കോഴിക്കോട് എത്തിയ സുരേഷ് ഗോപി ഇപ്പോൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഒരു കിടിലൻ ലുക്കിൽ തന്നെയായിരുന്നു കോഴിക്കോട്ടേക്കുള്ള സുരേഷ് ഗോപിയുടെ എൻട്രി. സാധാരണ സോൾട്ട് ആൻഡ് പേപ്പർ ലുക്കിൽ എത്തുന്ന സുരേഷ് ഗോപി ഇത്തവണ വളരെ സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. വേദിയിൽ നിന്ന് പാട്ടുപാടി എല്ലാവരെയും ഒരു ആവേശത്തിലേക്ക് കൊണ്ടു ചൊല്ലുവാനും സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.

വേദിയിലേക്ക് അദ്ദേഹം ആദ്യം തന്നെ നന്ദി പറഞ്ഞ് തന്റെ പാപ്പാൻ എന്ന ചിത്രം വിജയിപ്പിച്ച എല്ലാവർക്കും വേണ്ടിയാണ്. അവരിൽ മലയാളികൾ മാത്രമല്ല ഉള്ളത് അറിയാമെന്നും എന്നാൽ ഇപ്പോൾ താൻ എല്ലാവർക്കും നന്ദി പറയുകയാണ് എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു. വേദിയിൽ അദ്ദേഹം ആലപിച്ച ഗാനത്തിനും ആരാധകർ നിരവധിയായിരുന്നു.
Story Highlights:Suresh Gopi in a stylish look in Kozhikode

കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ഗോപി.|Suresh Gopi in a stylish look in Kozhikode

Most Popular

To Top