ആരാധകർക്ക് ഹരം പകർന്നു വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപി. പാപ്പന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ വൈറൽ.

മലയാളസിനിമയിൽ നിലവിലുള്ള ആക്ഷൻ താരങ്ങളിൽ മുൻപിൽ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി.

കുറേ കാലങ്ങളായി സിനിമയിൽ നിന്നും വലിയൊരു ഇടവേളയാണ് എടുത്തത്. സുരേഷ് ഗോപി തിരിച്ചുവരുന്നത് ശക്തമായ കഥാപാത്രങ്ങളിലൂടെയാണ്. അടുത്തകാലത്ത് കാവൽ എന്ന സുരേഷ് ഗോപി ചിത്രം പുതിയ ഒരു
പ്രമേയത്തിൽ ഇറങ്ങിയതും. മികച്ച പ്രതികരണം നേടിയതും ആയിരുന്നു.

അതുപോലെ തന്നെ ഇപ്പോൾ കുറെ നാളുകൾക്കു ശേഷം ജോഷിയും സുരേഷ്ഗോപിയും ഒരുമിക്കുന്ന പാപ്പാൻ എന്ന ചിത്രത്തിനു വേണ്ടിയാണ്. ആരാധകർ കാത്തിരിക്കുന്നത് സുരേഷ് ഗോപിയുടെ ഈ ചിത്രത്തിന് വേണ്ടി ആണ്. ചിത്രത്തിന്റെ സെക്കൻഡ് പോസ്റ്ററാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മികച്ച കഥാപാത്രത്തെ തന്നെയാണ്ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പുതിയൊരു പ്രമേയവുമായി ആണ് ചിത്രമേത്തുന്നത് എന്നുമൊക്കെ ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഓരോ ആരാധകരും കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ്. നടൻ എന്നതിനേക്കാൾ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന ഒരാളെന്ന നിലയിലാണ് സുരേഷ് ഗോപി ആരാധകർക്കിടയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. എന്നും സുരേഷ് ഗോപിയുടെ കാരുണ്യ ഹസ്തങ്ങൾ പലരുടെയും കൈകളിലേക്ക് എത്തിയിട്ടുണ്ട്. പലരെയും മനസ്സറിഞ്ഞ് സഹായിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

സിനിമാ മേഖലയിലും സാധാരണക്കാർക്കിടയിലും ഒക്കെ വലിയ തോതിൽ തന്നെയാണ് സുരേഷ് ഗോപിയുടെ സഹായങ്ങൾ ലഭിച്ചത്. സിനിമ മേഖലയിൽ തന്നെ സുരേഷ് ഗോപിക്ക് ആരാധകരുണ്ട്. ഇപ്പോൾ സുരേഷ് ഗോപിയുടെ ആരാധകരെല്ലാം പറയുന്ന ഒരു കാര്യം വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപിയെ കാണുവാൻ തങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നാണ്.

Leave a Comment

Your email address will not be published.

Scroll to Top