രണ്ടു പതിറ്റാണ്ടിലേറെ നിലനിന്ന  പിണക്കം മറന്ന് സുരേഷ് ഗോപി വീണ്ടും അമ്മയിലേക്ക്, ആവേശത്തോടെ സ്വീകരിച്ച താരങ്ങൾ 

രണ്ടു പതിറ്റാണ്ടിലേറെ നിലനിന്ന  പിണക്കം മറന്ന് സുരേഷ് ഗോപി വീണ്ടും അമ്മയിലേക്ക്, ആവേശത്തോടെ സ്വീകരിച്ച താരങ്ങൾ 

മലയാളം സിനിമയിലെ ആക്ഷൻ കിങ് എന്ന രീതിയിൽ അറിയപ്പെടുന്ന നടനാണ് സുരേഷ് ഗോപി. ആക്ഷൻ ചിത്രങ്ങളുടെ അമരക്കാരൻ മാത്രമായിരുന്നു ഒരു കാലത്ത് അദ്ദേഹം. എത്രയോ പോലീസ് വേഷങ്ങൾ അദ്ദേഹത്തിലൂടെ മികച്ചതായിട്ടുണ്ട്.ഭരത്  ചന്ദ്രനും ഈശോ പണിക്കരും ഒക്കെ അതിൽ ചിലത് മാത്രം ആയിരുന്നു. വളരെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ താരത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു എന്ന് തന്നെ പറയണം.  ഇപ്പോഴിതാ അമ്മ മീറ്റിങ്ങിന് താരം എത്തിയതാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് അമ്മയുടെ മീറ്റിങ്ങിനു വേണ്ടി താരം എത്തുന്നത്.

 അമ്മയിൽനിന്നും വലിയൊരു ഇടവേളയായിരുന്നു  അത്. അതിനുശേഷം അമ്മ സംഘടനയിലേക്ക് സുരേഷ് ഗോപി എത്തുമ്പോൾ വളരെ ആവേശത്തോടെയാണ് ഓരോരുത്തരും അദ്ദേഹത്തെ സ്വീകരിക്കുന്നത്. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്.  രണ്ടു പതിറ്റാണ്ടിലേറെയായി അമ്മ സംഘടനയിൽ നിന്നും സുരേഷ് ഗോപി വിട്ടു നിൽക്കാൻ തുടങ്ങിയിട്ട്. സുരേഷ്ഗോപിയെ പൊന്നാടയണിയിച്ചു കൊണ്ടായിരുന്നു അമ്മയിലെ സംഘടന അംഗങ്ങളെല്ലാം തന്നെ സ്വീകരിച്ചിരുന്നത്. വർഷങ്ങൾക്കുശേഷമാണ്  അമ്മയുടെ വേദിയിലേക്ക് സുരേഷ് ഗോപി എത്തിയത്.

  ആരാധകരുടെ ഇടയിൽ നിന്നും മികച്ച കമൻറുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയാണ് അമ്മ എന്ന പ്രസ്ഥാനത്തിന് ശരിക്കും അർത്ഥമുണ്ടാകുന്നത്.  അദ്ദേഹം കൂടി അമ്മയിൽ എത്തിയാൽ മാത്രമേ അമ്മ എന്ന പ്രസ്ഥാനം പൂർണമാവുകയുള്ളൂ. ഇങ്ങനെ പോകുന്നു കമെന്റുകൾ. സുരേഷ്ഗോപി നിരവധി ആരാധകരാണ് പുറത്തുള്ളത്. അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകളോട് പലർക്കും വിയോജിപ്പുണ്ടെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യനോട് ആർക്കും ഒരു വിരോധവുമില്ല. 

Leave a Comment

Your email address will not be published.

Scroll to Top