ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…ഒറ്റക്കൊമ്പന്റെ കൊമ്പ്.കളിയാക്കിയവരുടെ വാ അടപ്പിച്ച കിടിലൻ മറുപടി..!

നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് സുരേഷ് ഗോപി. ആ കാര്യത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനത്തെ ശേഷം നിരവധി ആളുകൾ അദ്ദേഹത്തെ കളിയാക്കുവാൻ ട്രോളാനും ഒക്കെ തുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിൻറെ ഒരു പുതിയ ലുക്ക് വൈറലായി മാറിയത്. താടി വളർത്തിയൊരു സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആയിരുന്നു അദ്ദേഹം എത്തിയിരുന്നത്. ഇതിന്റെ താഴെയായിരുന്നു പലരും ആക്ഷേപിക്കുന്ന കമന്റുകളും ആയി എത്തിയത്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു കമൻറ് ഇട്ട ഒരാൾക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് തന്നെ ചുട്ട മറുപടി നൽകുകയും ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ അത് വൈറലായി മാറിയത് ആയിരുന്നു

. കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാഷ്ട്രീയപരമായും അദ്ദേഹം നല്ലൊരു നേതാവാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പലർക്കും വേണ്ടി അദ്ദേഹം സംസാരിച്ചിട്ടുണ്ട് ആയിരുന്നു. സാധാരണക്കാർക്ക് വേണ്ടി ആയിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ എല്ലാം തന്നെ കേൾക്കാൻ സാധിച്ചിരുന്നത്.
ഇപ്പോഴിതാ തന്നെ അധിക്ഷേപിച്ചവർക്ക് ഉള്ള ഒരു മറുപടി എന്നതുപോലെ തന്റെ താടി വടിച്ചശേഷം ഒരു കിടിലൻ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിൻറെ കുറുപ്പ് ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്തുകഴിഞ്ഞു. ഈ കുറുപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്…

രാജ്യസഭാ എംപി എന്ന നിലയിൽ ആറുവർഷത്തെ എന്റെ കാലയളവിലെ മാന്യമായ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി പറയാൻ ഒരു നിമിഷം ചെലവഴിക്കുന്നു. നിങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്താൽ ഞാൻ എന്റെ കൈകൾക്ക് ശക്തി പ്രാപിച്ചു, എന്റെ കാഴ്ചയ്ക്ക് പുരോഗതി കൈവരിച്ചു.പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…
ഒറ്റക്കൊമ്പന്റെ കൊമ്പ്.