ചോറു വേണം എന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയ കെപിഎസി ലളിത, ഓർമകളിൽ സുരേഷ് ഗോപി.

കെപിസി ലളിത എന്ന നടന വിസ്മയം ഓർമ്മയായി മാറിയിരിക്കുന്നു. എന്നാൽ അവസാന നാളുകളിൽ കെപിസിസി ലളിതയുടെ ജീവിതം വളരെയധികം ബുദ്ധിമുട്ട് ആയിരുന്നുവെന്നാണ് പുറത്തുവരുന്നത്. ഭർത്താവ് ഉണ്ടാക്കിയ കടങ്ങൾ കെപിഎസി ലളിത ആയിരുന്നു വീട്ടി കൊണ്ടിരുന്നത്. ഏകദേശം ഒരു കോടി രൂപയോളം കടം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ മകളുടെ വിവാഹത്തിന് അടക്കം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു ലളിത എന്ന് അറിയാൻ സാധിക്കുന്നത്. അന്ന് അനുഭവിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സുരേഷ് ഗോപി പറയുന്നുണ്ട്. വാക്കുകൾ ഇങ്ങനെ..

” തൻറെ മനസ്സിൽ ലളിത ചേച്ചിയുടെ രൂപം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നത് വാഴ്‌വേമായം എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയായിരുന്നു അന്ന്. തൻറെ മനസ്സിൽ പതിഞ്ഞു പോയി രൂപമാണ് ചേച്ചിയുടെ. ചേച്ചി ചെന്നൈയിൽ താമസിച്ചിരുന്ന സൗദം ഞാൻ കണ്ടിട്ടുണ്ട്. എത്രയോ തവണ ഞാൻ അവിടെ പോയിട്ടുണ്ട് ചാൻസ് തേടി. ചേച്ചി പുറത്തുവന്നിട്ടില്ല, ഭരതൻ ചേട്ടനെ കാണാൻ അവിടെ ചെല്ലുമ്പോൾ ഒരുവട്ടമെങ്കിലും ചേച്ചിയെ കാണാൻ പറ്റുമോ എന്ന് ഞാൻ നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ല എന്നാണ് സുരേഷ് ഗോപി ഓർക്കുന്നത്. കുടുംബത്തിൽ മാത്രം ഒതുങ്ങി ജീവിക്കുകയായിരുന്നു അവർ. ചേട്ടൻ ഇല്ലാതായതിനുശേഷം രണ്ടു മക്കളെ വളർത്തി കൊണ്ടു വരുന്നതിന് പിന്നിൽ അവർ എടുത്ത ഒരു പ്രയത്നം വളരെ വലുതായിരുന്നു.. സ്ത്രീശക്തി എന്നതിന്റെ ഒരു ബിംബം തന്നെയാണ് ലളിത ചേച്ചി.

ഒരു അച്ഛൻറെ തുണയില്ലാതെ ഒരു മോനെയും മോളെയും വളർത്തിവലുതാക്കി അവരെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയായിരുന്നു ചേച്ചി. അത്രയും ശക്തി. ഒരുപാട് ജോലി ചെയ്തു. പക്ഷേ കയ്യിൽ എത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടേയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. അവർ ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. സിനിമ മോശമാണെങ്കിലും ചേച്ചി അഭിനയിക്കുന്ന കഥാപാത്രം അവർ കൊടുക്കുന്ന ഹൃദയം, അതിൽ കൃത്രിമത്വവും ഉണ്ടാകാറില്ല എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
രണ്ടുവർഷം മുൻപ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണം എന്ന് പറഞ്ഞായിരുന്നു വരവ്. സുരേഷേ ഞാൻ അങ്ങോട്ട് വരികയാണ് രാധികയുടെ അടുത്ത പറയൂ എനിക്ക് ചോറ് എടുത്ത് വയ്ക്കണമെന്ന് സാമ്പാർ വേണം കേട്ടോ,എന്നൊക്കെ പറയുന്ന ചേച്ചി പെട്ടന്ന് ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമം ആണ്. പഴയകാലത്ത് നടീനടന്മാരൊക്കെ പോകുമ്പോൾ വീട്ടിലെ അംഗം നഷ്ടമാകുന്നത് പോലെയാണെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top