മലയാള സിനിമയുടെ ആക്ഷൻ മുഖമാണ് സുരേഷ് ഗോപിയുടെ. നിരവധി ആരാധകരാണ് സുരേഷ് ഗോപിക്ക് ഉള്ളത്.

അദ്ദേഹം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയാണ്. ബിജെപി അംഗമായതോടെ ആണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണങ്ങൾ പോലും ഉയരാൻ തുടങ്ങിയത്. രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ ആണുള്ളത്. ഇപ്പോൾ പാലാരിവട്ടത്ത് ഒരു രാഷ്ട്രീയ പരിപാടിക്ക് പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സ്റ്റേജിൽ സംസാരിക്കുന്നതിനിടയിൽ ആരോ കളിയാക്കുന്നതും അതിന് തക്കതായ മറുപടി നല്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി മാറുന്നത്. സ്റ്റേജിൽ.

കയറി സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങൾ അരങ്ങേറിയത്. ആ സമയത്ത് തന്നെ സുരേഷ് ഗോപി അവിടേക്ക് ചെന്നു നോക്കുകയും അത്തരത്തിലുള്ള ആളുകൾക്ക് തക്കതായ മറുപടി നൽകുകയും ചെയ്തു. ഇത് ഒരു രോഗമാണെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. മനസ്സിലായല്ലോ ഇതൊക്കെ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ വലിയതോതിൽ തന്നെ സൈബർ ആക്രമണങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി.

എല്ലാവർക്കും അവരുടെ രാഷ്ട്രീയം വലുതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല എന്ന് ഒരുപറ്റമാളുകൾ പറയുമ്പോഴും മറുകൂട്ടർ അദ്ദേഹത്തെ രാഷ്ട്രീയ സങ്കൽപങ്ങളുടെ പേരിലാണ് വിമർശിച്ചു കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും മികച്ച പ്രകടനം തന്നെയാണ് സുരേഷ് ഗോപി കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിന്റെ പിന്നോക്കം നിൽക്കുന്ന ആളുകളെ മുന്നിലേക്ക് കൊണ്ടുവരുവാൻ എന്നും താല്പര്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി.

സ്വന്തമായി തന്നെ നിരവധി സഹായങ്ങൾ പലർക്കും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങൾ കൊണ്ട് ജീവിക്കുന്നവർ നിരവധിയാണ്. അദ്ദേഹം മൂലം ജീവിതം കിട്ടിയവരും അനവധിയാണ്. അവർക്കെല്ലാം പറയാനുണ്ടാവുക തങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് മാത്രമാണ്. ഒരു നടന്റെ പരിവേഷങ്ങൾക്കപ്പുറം മികച്ച ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
